വീട്ടുകാരുറപ്പിച്ച വിവാഹത്തിന് വിസമ്മതിച്ചു; മറ്റൊരു യുവാവിനെ ഇഷ്ടമാണെന്ന് അറിയിച്ചു; നഴ്‌സായ യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി അമ്മ

തിരുനെല്‍വേലി: വീണ്ടും തമിഴ്‌നാട്ടില്‍ ദുരഭിമാന കൊല. വീട്ടുകാരുറപ്പിച്ച വിവാഹത്തിന് വിസമ്മതിച്ച യുവതിയെ അമ്മ കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയിലാണ് സംഭവം. ശ്വാസം മുട്ടിച്ചാണ് നഴ്‌സായ അരുണ എന്ന യുവതിയെ അമ്മ കൊലപ്പെടുത്തിയത്. സംഭവം ദുരഭിമാന കൊല ആണോ എന്ന് പോലീസ് അന്വേഷിക്കുകയാണ്.

കുടുംബം നിശ്ചയിച്ച വിവാഹത്തിന് സമ്മതിക്കാത്തതിനെ തുടര്‍ന്നാണ് ഇരുപതുകാരിയായ മകളെ അമ്മ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയത്. കോയമ്പത്തൂരില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു അരുണ.

അതേസമയം, മകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മ ആശുപത്രിയില്‍ ചികിത്സയിലാണ്. അരുണയുടെ പിതാവും സഹോദരനും ചെന്നൈയില്‍ ഓട്ടോ ഡ്രൈവര്‍മാരാണ്.

അരുണയുടെ വിവാഹം വീട്ടുകാര്‍ പറഞ്ഞുറപ്പിച്ചിരുന്നു. എന്നാല്‍ മറ്റൊരു ജാതിയില്‍പ്പെട്ട യുവാവിനെ വിവാഹം കഴിക്കാനായി അരുണ ആഗ്രഹിച്ചിരുന്നു. ഇക്കാര്യം കുടുംബത്തെ അറിയിച്ചിരുന്നെങ്കിലും വീട്ടുകാര്‍ വിസമ്മതിച്ചു.

also read- എല്‍ദോസ് കുന്നപ്പിള്ളിയെപാര്‍ട്ടി പരിപാടിക്ക് ക്ഷണിച്ചു; വിമര്‍ശനം ഉയര്‍ന്നതോടെ വിലക്കി ഡിസിസി; വിവാദമാക്കേണ്ടെന്ന് വിശദീകരിച്ച് ഡിസിസി

ജാതി വ്യത്യാസം ചൂണ്ടിക്കാട്ടി എതിര്‍ത്ത കുടുംബം സ്വജാതിയില്‍പ്പെട്ട യുവാവിന്റെ വിവാഹാലോചന ഉറപ്പിക്കുകയായിരുന്നു. ഈ യുവാവും കുടുംബവും ബുധനാഴ്ച അരുണയെ കാണാനായി വീട്ടിലെത്തുമെന്ന് അറിയിച്ചിരുന്നു.

ഇക്കാര്യം അരുണ എതിര്‍ത്തിരുന്നു. വരുന്നവവരെ കാണില്ലെന്ന നിലപാടെടുത്തു. ഇതേച്ചൊല്ലി അരുണയും അമ്മയും തമ്മില്‍ വഴക്കുണ്ടാവുകയും, ഇതിനിടെ അമ്മ ഷാളുപയോഗിച്ച് ശ്വാസം മുട്ടിച്ച് അരുണയെ കൊലപ്പെടുത്തുകയുമായിരുന്നു.

Exit mobile version