ഡല്‍ഹി ശ്രദ്ധ മോഡല്‍ കൊലപാതകം യുപിയിലും; 22കാരിയെ കൊലപ്പെടുത്തി ശരീര ഭാഗങ്ങള്‍ മുറിച്ചുമാറ്റി ഉപേക്ഷിച്ചു; പ്രതി പിടിയില്‍

ലഖ്‌നൗ: ഡല്‍ഹിയിലെ ശ്രദ്ധ വാല്‍ക്കര്‍ കൊല്ലപ്പെട്ട മോഡലില്‍ ഉത്തര്‍പ്രദേശിലും കൊലപാതകം. അസംഘട് മേഖലയിലാണ് ആരാധന എന്ന 22കാരി കൊല്ലപ്പെട്ടത്. കൊലപ്പെടുത്തിയ ശേഷം ശരീരഭാഗങ്ങള്‍ മുറിച്ചുമാറ്റി ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കണ്ടെത്തിയത്.

യുവതിയുടെ തല കുളത്തിലാണ് കണ്ടെത്തിയതെന്നും ശരീരഭാഗം കിണറ്റിലും ഉപേക്ഷിച്ചതായാണ് പോലീസ് പറയുന്നത്. പ്രതിയായ പ്രിന്‍സ് യാദവി(24)നെ പോലീസ് പിടികൂടിയിട്ടുണ്ട്.

ആരാധനയും പ്രിന്‍സും പ്രണയത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പ്രതി കൃത്യത്തിനായി ഉപയോഗിച്ച ആയുധങ്ങളും കൊല്ലപ്പെട്ട ആരാധനയുടെ വസ്ത്രങ്ങളും കണ്ടെടുത്തു.

സംഭവത്തില്‍ പ്രിന്‍സിന്റെ അമ്മാവനടക്കം 8 പേര്‍ക്ക് കൂടി പങ്കുണ്ടെന്നാണ് പോലീസ് നിഗമനം. കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കുകയാണ്. അതേസമയം, പ്രണയിനിയായിരുന്ന യുവതിയെ പ്രിന്‍സ് കൊലപ്പെടുത്താനുണ്ടായ കാരണം വെളിവായിട്ടില്ല.

ALSO READ- ഇതിലും വലിയ മെസി ഇനി സ്വപ്‌നങ്ങളില്‍ മാത്രം; രണ്ട് ലക്ഷം ചെലവില്‍ 23 നില കെട്ടിടത്തില്‍ ഉയര്‍ന്ന് നിന്ന് മഞ്ചേരിയിലെ മെസി

പ്രതിയെ പിടികൂടാനെത്തിയ പോലീസിനെയും പ്രതി ആക്രമിച്ചിരുന്നു. കൈയ്യിലുണ്ടായിരുന്ന പിസ്റ്റള്‍ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഈ സമയത്ത് അതിസാഹസികമായാണ് പ്രതിയെ പോലീസ് കീഴ്‌പ്പെടുത്തിയത്.

Exit mobile version