കള്ളപ്പണം വെളുപ്പിച്ച കേസിൽ ജയിലിൽ കഴിയുന്ന എഎപി മന്ത്രിക്ക് വിഐപി പരിഗണന; കാൽ തിരുമ്മി കൊടുക്കുന്ന വീഡിയോ പുറത്ത്

Delhi Minister | Bignewslive

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിച്ച കേസിൽ തിഹാർ ജയിലിൽ കഴിയുന്ന എഎപി മന്ത്രി സത്യേന്ദർ ജെയിന് വിഐപി പരിഗണന നൽകുന്നുവെന്ന ആരോപണം ശരിവെയ്ക്കുന്ന വീഡിയോ പുറത്ത്. ബിജെപിയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. മന്ത്രിക്ക് കാല് തിരുമ്മി കൊടുക്കുന്ന വീഡിയോ ആണ് പുറത്ത് വന്നത്.

കൊച്ചി ബാറില്‍ നിന്നും വീട്ടിലെത്തിക്കാനായി കാറില്‍ കയറ്റി; 45 മിനിറ്റോളം നഗരത്തില്‍ കറങ്ങി കൂട്ടബലാത്സംഗം; രാജസ്ഥാന്‍ സ്വദേശിനി കാറില്‍ കയറിയില്ല, പ്രതികളുടേത് വ്യാജരേഖ

അതേസമയം, ചികിൽസയുടെ ഭാഗമായാണ് ജയിലിലെ തിരുമ്മലെന്ന് എഎപി പ്രതികരിച്ചു. ജെയിന് ജയിലിൽ വഴിവിട്ട സഹായം നൽകിയെന്ന പേരിൽ ജയിൽ സൂപ്രണ്ട് അജിത് കുമാറിനെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. തിഹാർ ജയിലിലെ സെല്ലിൽ സത്യേന്ദർ ജെയിന്റെ കാലും നടുവും തലയുമാണ് തിരുമ്മുന്നതെന്നു വിഡിയോയിൽ കാണാൻ സാധിക്കും.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) ജയിലിൽ ജെയിന് ആഡംബര ജീവിതം ആയിരുന്നുവെന്ന് ആരോപിച്ചിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ ഡൽഹി കോടതിയിൽ സമർപ്പിച്ചിരുന്നു. ഡൽഹി എഎപി സർക്കാരിൽ ജയിൽ വകുപ്പും കൈകാര്യം ചെയ്തിരുന്നത് ജയിൻ ആയിരുന്നു. സാമ്പത്തിക തട്ടിപ്പുകേസിൽ അറസ്റ്റിലായ സുകാഷ് ചന്ദ്രശേഖറാണ് ജയിനിന് ജയിലിൽ വിഐപി പരിഗണന ലഭിക്കുന്നുവെന്ന് ആരോപിച്ച് ലഫ്. ഗവർണർക്ക് കത്ത് അയച്ചത്. പിന്നാലെയാണ് വീഡിയോ പുറത്ത് വന്നത്.

Exit mobile version