ഇത് ചരിത്രത്തില്‍ ആദ്യം…! ഡിഫന്‍സ് സര്‍വ്വിസ് സ്റ്റാഫ് പരീക്ഷ വിജയിച്ച് ആറ് വനിത ഓഫിസര്‍മാര്‍

ഇവരില്‍ നാല് പേര്‍ ഊട്ടി വെല്ലിങ്ടണ്‍ ഡിഫന്‍സ് സര്‍വിസസ് സ്റ്റാഫ് കോളജില്‍ ഒരു വര്‍ഷത്തെ കോഴ്സിന്റെ ഭാഗമായി പരിശീലനം നേടും.

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി ഡിഫന്‍സ് സര്‍വിസസ് സ്റ്റാഫ് കോഴ്സ് (ഡിഎസ്എസ്.സി), ഡിഫന്‍സ് സര്‍വിസസ് ടെക്നിക്കല്‍ സ്റ്റാഫ് കോഴ്സ് (ഡിഎസ്ടിഎസ്സി) പരീക്ഷകള്‍ വിജയിച്ച് ആറ് വനിത ഓഫിസര്‍മാര്‍.

ഇവരില്‍ നാല് പേര്‍ ഊട്ടി വെല്ലിങ്ടണ്‍ ഡിഫന്‍സ് സര്‍വിസസ് സ്റ്റാഫ് കോളജില്‍ ഒരു വര്‍ഷത്തെ കോഴ്സിന്റെ ഭാഗമായി പരിശീലനം നേടും. ശേഷിക്കുന്നവരില്‍ ഒരാള്‍ ഡിഫന്‍സ് സര്‍വിസസ് ടെക്നിക്കല്‍ സ്റ്റാഫ് കോഴ്സിന്റെ റിസര്‍വ് ലിസ്റ്റിലും മറ്റൊരാള്‍ അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് ലോജിസ്റ്റിക്സ് മാനേജ്മെന്റ് കോഴ്സ് (എഎല്‍എംസി)/ഇന്റലിജന്‍സ് സ്റ്റാഫ് കോഴ്സ് (ഐഎസ്സി) എന്നിവയുടെ ചുരുക്കപ്പട്ടികയിലുമാണ് ഇടംനേടിയത്.

also read: പോലീസ് എസ്‌കോര്‍ട്ട് ഇല്ലാതെ നടന്നപ്പോള്‍ മോശം പെരുമാറ്റം: ദുരനുഭവം പങ്കുവെച്ച് ജസ്ല

പരീക്ഷ ജയിച്ചവരില്‍ ഒരാള്‍ ഡിഎസ്എസസി പരീക്ഷ വിജയിച്ച ഉദ്യോഗസ്ഥന്റെ ഭാര്യയാണ്. അതുകൊണ്ട്തന്നെ വെല്ലിങ്ടണില്‍ ഒരുമിച്ച് കോഴ്സില്‍ പങ്കെടുക്കുന്ന ആദ്യ ഉദ്യോഗസ്ഥ ദമ്പതികള്‍ എന്ന ചരിത്രവും ഇവര്‍ സ്വന്തമാക്കി.

കരസേനയിലെ 1,500ലധികം ഉദ്യോഗസ്ഥര്‍ പ്രതിവര്‍ഷം പ്രവേശനപരീക്ഷ എഴുതാറുണ്ട്. എല്ലാ വര്‍ഷവും സെപ്റ്റംബറിലാണ് പരീക്ഷ നടക്കുന്നത്. ഈ വര്‍ഷം ആദ്യമായി, സേനയിലെ 22 വനിത ഓഫിസര്‍മാരാണ് പരീക്ഷയെഴുതിയത്. പ്രവേശനപരീക്ഷ വിജയിച്ചവരുടെ സേവനവും അച്ചടക്കവും പരിശോധിച്ചാണ് കോഴ്സിന് ചേരാന്‍ നാമനിര്‍ദേശം ചെയ്യുന്നത്.

Exit mobile version