ചികിത്സാ പിഴവിനെ തുടര്‍ന്ന് മരണം: പ്രിയയുടെ സഹോദരന് സര്‍ക്കാര്‍ ജോലിയും വീടും; ആശ്വാസം പകര്‍ന്ന് സ്റ്റാലിന്‍

ചെന്നൈ: സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടര്‍ന്ന് മരണപ്പെട്ട
വനിതാ ഫുട്‌ബോള്‍ താരം പ്രിയയുടെ സഹോദരന് സര്‍ക്കാര്‍ ജോലി നല്‍കി സ്റ്റാലിന്‍ സര്‍ക്കാര്‍. പ്രിയയുടെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ എത്തി.

കഴിഞ്ഞ ദിവസമാണ് ക്വീന്‍ മേരീസ് കോളജ് വിദ്യാര്‍ഥിനിയായ പ്രിയ (17)യുടെ വ്യാസര്‍പാടിയിലെ വീട്ടിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ടെത്തിയത്.
കുടുംബത്തിന് ആശ്വാസ ധനസഹായമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പത്തുലക്ഷം രൂപയുടെ ചെക്കും കുടുംബത്തിന് കൈമാറി.

Read Also: കാല് വേദന കൊണ്ട് ബുദ്ധി അയ്യപ്പ ഭക്തന്‍: തടവി കൊടുത്ത് ദേവസ്വം മന്ത്രി

പ്രിയയുടെ സഹോദരനെ സര്‍ക്കാര്‍ സര്‍വീസില്‍ നിയമിച്ചുള്ള ഉത്തരവും മുഖ്യമന്ത്രി കൈയ്യില്‍ കരുതിയിരുന്നു. മഴ പെയ്താല്‍ വെള്ളം കയറുന്ന വീടിനു പകരം പുതിയ വീടു വച്ചു നല്‍കാമെന്നും ഉറപ്പും നല്‍കിയാണ് മുഖ്യമന്ത്രി യാത്ര പറഞ്ഞത്.

ബുധനാഴ്ചയാണ് ചികിത്സയ്ക്കിടെ പ്രിയ മരണമടഞ്ഞത്. ലിഗ്മെന്റ് തകരാര്‍ പരിഹരിക്കാനുള്ള ശസ്ത്രക്രിയയ്ക്ക് ശേഷം രക്തയോട്ടം നിലയ്ക്കുന്ന രീതിയില്‍ അശ്രദ്ധമായി ബാന്‍ഡേജിട്ടതാണ് പ്രിയയുടെ ജീവനെടുത്തതെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഡോക്ടര്‍മാര്‍ ഒളിവിലാണ്.

Exit mobile version