എന്നെ സ്വീകരിക്കാൻ തയ്യാറല്ലെങ്കിൽ മറ്റൊരുടെ കൂടെയും ജീവിക്കേണ്ട; യുവതിയെ പൊട്ടിച്ച കുപ്പി കൊണ്ട് ആക്രമിച്ച് യുവാവ്

stabs woman | Bignewslive

ചെന്നൈ: വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് യുവതിയെ ആക്രമിച്ച യുവാവ് അറസ്റ്റിൽ. ചെന്നൈ വെപ്പേരി സ്വദേശിയായ 24കാരൻ നവീനാണ് അറസ്റ്റിലായത്. തിരുവനന്തപുരം അമ്പൂരി സ്വദേശിനിയായ 20-കാരിയാണ് ആക്രമണത്തിന് ഇരയായത്. പൊട്ടിച്ച ചില്ലുകുപ്പി കൊണ്ടായിരുന്നു ആക്രമണം. കുപ്പിയുടെ ഒരുഭാഗം തല്ലിപ്പൊട്ടിച്ചതിനുശേഷം മുഖത്തും ശരീരത്തിലും കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.

ശബരിമലയില്‍ ദര്‍ശനം നടത്തി ദിലീപും സുഹൃത്ത് ശരത്തും; മേല്‍ശാന്തിയെയും തന്ത്രിയെയും നേരില്‍ കണ്ടു

സാരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖത്ത് 20ഓളം തുന്നലുകളാണുള്ളത്. ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥിനിയായ യുവതി പഠനത്തിന്റെ ഭാഗമായി മൂന്നുമാസത്തെ പരിശീലനത്തിനാണ് ചെന്നൈയിലേയ്ക്ക് എത്തിയത്. കിൽപ്പോക്കിലുള്ള ഹോട്ടലിലായിരുന്നു പരിശീലനം നടത്തി വന്നത്. യുവതിയും നവീനും ഫെയ്സ്ബുക്ക് മുഖേന പരിചയപ്പെട്ടിരുന്നു.

നാവികസേനാംഗമാണെന്ന് പറഞ്ഞ് നവീൻ നേരിൽ കാണുകയും ചെയ്തു. വിവാഹാഭ്യർഥന നടത്തിയെങ്കിലും വീട്ടുകാർ സമ്മതിക്കില്ലെന്ന് യുവതി അറിയിച്ചു. എന്നാൽ, അതിനുശേഷവും ഇയാൾ ശല്യം തുടരുകയും ചെയ്തു. കഴിഞ്ഞ ദിവസം വൈകീട്ട് ഹോട്ടലിൽനിന്ന് താമസസ്ഥലത്തേക്ക് പോകുന്നതിനിടെ യുവതിയെ നവീൻ തടഞ്ഞുനിർത്തുകയും ആക്രമിക്കുകയുമായിരുന്നു. ആളുകൾ ഓടിക്കൂടിയതിനാലാണ് ദുരന്തം ഒഴിവായത്. അറസ്റ്റിലായ പ്രതി തന്നെ വിവാഹം ചെയ്യാൻ തയ്യാറല്ലാത്ത യുവതിയെ ആരും വിവാഹം ചെയ്യരുതെന്നും അതിനാലാണ് മുഖത്തുതന്നെ ആക്രമിച്ചതെന്നും പോലീസിന് മൊഴി നൽകി.

Exit mobile version