‘ദ് മിര്‍സ മാലിക് ഷോ’യുമായി സാനിയയും ഷുഹൈബും: സന്തോഷമായെന്ന് ആരാധകലോകം

ന്യൂഡല്‍ഹി: ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സയും പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഷുഹൈബ് മാലിക്കും വേര്‍പിരിയുകയാണെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. ഇരുവരും വിവാഹ ബന്ധം അവസാനിപ്പിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ രാജ്യാന്തര മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു.

അതിനിടെ ടോക് ഷോയുമായി എത്തുകയാണ് സാനിയയും മാലിക്കും. ‘ദ് മിര്‍സ മാലിക് ഷോ’ എന്നാണ് പരിപാടിയുടെ പേര്. ഒരു പാക്കിസ്ഥാനി മാധ്യമത്തിലാണ് സാനിയയും മാലിക്കും അവതാരകരായി എത്തുന്നത്. പരിപാടിയുടെ സംപ്രേഷണം ഉടന്‍ തന്നെ ആരംഭിക്കുമെന്നും സാനിയയും മാലിക്കും ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ അറിയിച്ചു. നിരവധി ആരാധകരാണ് താരദമ്പതികളെ ടോക് ഷോയില്‍ കാണുന്നതിലുള്ള സന്തോഷം ഇന്‍സ്റ്റഗ്രാമില്‍ അറിയിച്ചത്.

2010 ഏപ്രിലിലാണ് സാനിയയും മാലിക്കും വിവാഹിതരായത്. 2018ല്‍ മകന്‍ ഇസാന്‍ മിര്‍സ മാലിക്ക് ജനിച്ചു. സാനിയയുടെ ചില ഇന്‍സ്റ്റഗ്രാം കുറിപ്പുകള്‍ക്കു പിന്നാലെയാണ് വിവാഹ മോചനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പരന്നത്.

Read Also:ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി: കുട്ടികളെത്തിയത് ബന്ധുവീട്ടില്‍

‘തകര്‍ന്ന ഹൃദയങ്ങള്‍ എങ്ങോട്ട് പോകുന്നു, അല്ലാഹുവിനെ കണ്ടെത്താന്‍’ എന്നാണു സാനിയ ഇന്‍സ്റ്റയില്‍ കുറിച്ചത്. ആ പോസ്റ്റിന്റെ കാരണം എന്താണെന്ന് സാനിയ മിര്‍സ ഇതുവരെ വിശദമാക്കിയിട്ടില്ല.

കുറച്ചു നാളുകളായി സാനിയയും മാലിക്കും ഒരുമിച്ചല്ല താമസമെന്നു ചില പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെയാണ് വിവാഹമോചന വാര്‍ത്തയ്ക്ക് ആക്കംകൂട്ടിയത്.

Exit mobile version