4 വിദ്യാർഥികൾ കൂടെ താമസിക്കുന്ന വിദ്യാർഥിയെ ക്രൂരമായി മർദിക്കുന്ന വിഡിയോ പുറത്ത്. ആന്ധ്രപ്രദേശിലെ പടിഞ്ഞാറൻ ഗോദാവരി ജില്ലയിലെ ഭിമാവരത്തെ സ്വകാര്യ എൻജിനീയറിങ് കോളജിലെ ഹോസ്റ്റലിൽ ആണ് ക്രൂരമായ മർദ്ദനം നടന്നത്. അങ്കിത് എന്ന യുവാവ് ആണ് വിദ്യാർത്ഥികളുടെ ഇരയായത്.
രണ്ട് ദിവസം മുൻപായിരുന്നു സംഭവം. ചൂടുള്ള ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ദേഹത്ത് പൊള്ളിക്കുകയും വടിയും പിവിസി പൈപ്പും ഉപയോഗിച്ച് അങ്കിത്തിനെ വിദ്യാർഥികൾ മാറിമാറി അടിക്കുകയുമായിരുന്നു. വേദനകൊണ്ട് പുളയുന്ന അങ്കിത് അവരോട് മാപ്പപേക്ഷിക്കുന്നതും വിഡിയോയിൽ കാണാം. നെഞ്ചിലും കൈയിലും ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സയിൽ തുടരുകയാണ്.
Watch: In a horrific incident, an engineering student was beaten up by fellow students with sticks & PVC pipes & allegedly burned with a hot iron box.
The students belong to SRKR Engineering College of Andhra Pradesh.
Police have initiated a probe based on the viral video pic.twitter.com/YVsX5qb8MV
— South First (@TheSouthfirst) November 5, 2022
എല്ലാവരും എസ്ആർകെആർ എൻജിനീയറിങ് കോളജിലെ കംപ്യൂട്ടർ സയൻസ് വിദ്യാർഥികളാണ് അങ്കിതിനെ ക്രൂരമായി മർദിച്ചത്. സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. അതേസമയം, മർദനത്തിന്റെ കാരണം വ്യക്തമല്ല. വിദ്യാർഥികൾ സ്വകാര്യ ഹോസ്റ്റലിലാണ് താമസിക്കുന്നതെന്ന് കോളജ് അധികൃതർ വ്യക്തമാക്കി.
Discussion about this post