മീററ്റ്: പ്രണയിച്ചതിന്റെ പേരില്‍ പിതാവും ബന്ധുക്കളും മര്‍ദ്ദിച്ച ആണ്‍സുഹൃത്ത് മരിച്ചതിന് പിന്നാലെ മനംനൊന്ത് പെണ്‍കുട്ടി ജീവനൊടുക്കി.പെണ്‍കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തൂങ്ങിമരണമാണെന്നാണ് സൂചന. ഇതരമതസ്ഥനായ യുവാവിനെ പ്രണയിച്ചതിന്റെ പേരിലായിരുന്നു പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പ്രകോപിതരായി ആക്രമണം നടത്തിയത്.
യുപിയിലെ സഹരന്‍പൂര്‍ ജില്ലയിലെ റാംപൂര്‍ മണിഹരന്‍ മേഖലയിലെ ഇസ്ലാംപൂരിലാണ് സംഭവം. തന്നു സൈനി എന്ന പെണ്‍കുട്ടിയും സിയ-ഉര്-റഹ്മാന് എന്ന യുവാവുമാണ് മരിച്ചത്. തന്നുവിന്റെ വീട്ടുകാരുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് 20 കാരനായ യുവാവ് ഡറാഡൂണിലെ ആശുപത്രിയില്‍ വെച്ച് മരിച്ചത്. ഇതിന് പിന്നാലെ 19കാരിയായ തന്നു സൈനി ആത്മഹത്യ ചെയ്യുകയായിരുന്നു.
ബിഎസ്സി വിദ്യാര്‍ത്ഥികളായിരുന്നു ഇരുവരും. ഒരേ ക്ലാസിലെ വിദ്യാര്‍ത്ഥികളായിരുന്നു ഇരുവരും. അതേസമയം, ഇരു കുടുംബങ്ങളില്‍ നിന്നും ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നും മരിച്ചയാളുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു.
അതേസമയം, കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു. മരണവാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ വ്യത്യസ്ത മതങ്ങളില്‍ പെട്ടവരാണ് മരിച്ചത് എന്നതിനാല്‍ വര്‍ഗീയ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്തെ കടകളെല്ലാം അടച്ചു. പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ടെന്നും സഹരന്‍പൂര്‍ എസ്എസ്പി വിപിന്‍ ടാഡ പറഞ്ഞു.
Discussion about this post