ഗുണ്ടൂര്‍: പ്രണയാഭ്യര്‍ഥന നിരസിച്ചതിന് യുവതിയെ ഇരുമ്പ് വടിയും കത്തിയും ഉപയോഗിച്ച് വീട്ടില്‍ കയറി ആക്രമിച്ച് യുവാവ്. സംഭവത്തില്‍ യുവതിയുടെ വീട്ടുകാര്‍ക്കും പരിക്കേറ്റു. ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലാണ് സംഭവം.
സംഭവത്തില്‍ യുവതി അടക്കം മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ഗുണ്ടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ ഒമ്പതുപേര്‍ നരസാരോപേട്ടിലെ സര്‍ക്കാര്‍ ആശുപത്രിയിലും ചികിത്സയിലാണ്.
ഫിരാങ്കിപുരം സ്വദേശിയായ പെരാം എഡുകൊണ്ടാലു എന്ന യുവാവാണ് യുവതിയെയും ഇവരുടെ ബന്ധുക്കളായ 11 പേരെയും ആക്രമിച്ചത്. ഇരുമ്പ് വടിയും കത്തിയും ഉപയോഗിച്ചാണ് പ്രതി ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
യുവതി പ്രണയാഭ്യര്‍ഥന നിരസിച്ചതാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു. പലതവണ പ്രതി പ്രണയാഭ്യര്‍ഥന നടത്തിയിരുന്നെങ്കിലും യുവതി ഇത് നിരസിച്ചിരുന്നു. തുടര്‍ന്ന് മറ്റൊരാളുമായി യുവതിയുടെ വിവാഹം നിശ്ചയിച്ചത് അറിഞ്ഞെത്തിയ യുവാവ് അക്രമാസക്തനാവുകയായിരുന്നു എന്ന് പോലീസ് അറിയിച്ചു.
Discussion about this post