ഹരിയാന: വളര്‍ത്തുനായയായ പിറ്റ്ബുളിന്റെ ആക്രമണത്തില്‍ സ്ത്രീയ്ക്കും രണ്ട് കുട്ടികള്‍ക്കും ഗുരുതര പരിക്ക്. മൂന്നുപേരും ആശുപത്രിയില്‍ ചികിത്സയിലാണ്. ഹരിയാനയിലെ ബലിയാര്‍ ഖുര്‍ദ് ഗ്രാമത്തിലാണ് സംഭവം.
ബലിയാര്‍ ഖുര്‍ദ് ഗ്രാമത്തിലെ മുന്‍ സര്‍പഞ്ചായ സൂരജിന്റെ വീട്ടിലെ വളര്‍ത്തുനായയാണ് ഭാര്യയെയും കുട്ടികളെയും ആക്രമിച്ചത്. സ്ത്രീയ്ക്കും കുട്ടികള്‍ക്കും സാരമായി പരുക്കേറ്റു. യുവതിയുടെ കാലിലും കൈയിലും തലയിലും 50 തുന്നലുകള്‍ ഉണ്ടെന്ന് കുടുംബം അറിയിച്ചു.
വെള്ളിയാഴ്ച വൈകീട്ട് സൂരജ് ഭാര്യ ഗീതയ്ക്കൊപ്പം ബൈക്കില്‍ വീട്ടിലെത്തി. ഈ സമയം നായയുടെ കൂട് അടച്ചിരുന്നില്ല. ബൈക്കില്‍ നിന്ന് ഇറങ്ങിയ ഉടന്‍ നായ ഗീതയെ ആക്രമിക്കുകയും കാലിലും കൈയിലും കടിക്കുകയും ചെയ്തു. കുട്ടികളായ ദക്ഷ്, സുഹാനി എന്നിവരെയും നായ ആക്രമിച്ചു.
ശബ്ദം കേട്ട് സമീപവാസികള്‍ സ്ഥലത്തെത്തി സ്ത്രീയെയും കുട്ടിയെയും നായയില്‍ നിന്ന് വടികള്‍ ഉപയോഗിച്ച് രക്ഷപ്പെടുത്തി. യുവതിയെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ കാലിലും കൈയിലും തലയിലും അമ്പതോളം തുന്നലുകള്‍ ഇട്ടിട്ടുണ്ട്. രണ്ട് കുട്ടികളും ശനിയാഴ്ച ആശുപത്രി വിട്ടു. പിറ്റ്ബുള്‍ ഇനത്തിലുള്ള നായ്ക്കളുടെ ആക്രമണ സംഭവങ്ങള്‍ പല നഗരങ്ങളിലും മുന്‍പും ഉണ്ടായിട്ടുണ്ട്.
Discussion about this post