ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനി ബദ്രി-കേദാര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ബദരീനാഥ്, കേദാര്‍നാഥ് ക്ഷേത്രങ്ങളുടെ വികസനത്തിനായി 5 കോടി രൂപയും സംഭാവനയായി നല്കി. ഹെലികോപ്റ്ററില്‍ ക്ഷേത്രത്തിലെത്തിയ അംബാനി അവിടെ നടന്ന പൂജയില്‍ പങ്കെടുത്തതായി ബദ്രി-കേദാര്‍ ക്ഷേത്ര കമ്മിറ്റി വൈസ് പ്രസിഡന്റ് കിഷോര്‍ പന്‍വാര്‍ പറഞ്ഞു.
മുകേഷ് അംബാനിയോടൊപ്പം ഇളയ മകന് അനന്ത് അംബാനിയുടെ പ്രതിശ്രുത വധു രാധിക മര്‍ച്ചന്റും ഉണ്ടായിരുന്നു. ഇരുവരും ബദരീനാഥ് ക്ഷേത്രം സന്ദര്‍ശിക്കുന്ന വീഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പങ്കുവെച്ചിട്ടുണ്ട്.
കമ്മിറ്റിക്ക് 5 കോടി രൂപ സംഭാവന നല്കി. രാജ്യത്ത് 5 ജി മൊബൈല്‍ സേവനങ്ങള്‍ പുറത്തിറക്കുന്നതിന് മുന്നോടിയായി പുരാതന ക്ഷേത്ര സന്ദര്‍ശനത്തിലാണ് മുകേഷ് അംബാനി എന്നാണ് റിപ്പോര്‍ട്ട്.
#WATCH | Reliance Industries Chairman Mukesh Ambani visited Badrinath Dham and Kedarnath Dham today. He performed puja at both temples. The industrialist donated Rs 5 crores to The Badri-Kedar Temple Committee (BKTC) pic.twitter.com/DTrX4eCPvv
— ANI UP/Uttarakhand (@ANINewsUP) October 13, 2022
ഈ വര്‍ഷം സെപ്റ്റംബര്‍ 18 ന് മുകേഷ് അംബാനി കേരളത്തിലും എത്തിയിരുന്നു. ഗുരുവായൂര്‍ ക്ഷേത്ര സന്ദര്‍ശനത്തിനായാണ് അദ്ദേഹം എത്തിയത്. ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ അന്നദാനം ഫണ്ടിലേക്ക് 1.51 കോടി രൂപ മുകേഷ് അംബാനി സംഭാവന നല്‍കിയിരുന്നു. സെപ്റ്റംബര്‍ 8ന് വിനായക ചതുര്‍ഥി ദിനത്തില്‍ മുംബൈയിലെ പ്രശസ്തനായ ലാല്‍ബാഗ്ച രാജയെ മുകേഷ് അംബാനി സന്ദര്‍ശിച്ചിരുന്നു.
സെപ്റ്റംബര്‍ 12 ന് രാജസ്ഥാനിലെ രാജ്സമന്ദ് ജില്ലയിലെ നാഥ്ദ്വാര പട്ടണത്തിലുള്ള ശ്രീനാഥ്ജി ക്ഷേത്രത്തിലും അംബാനി എത്തി. അംബാനി കുടുംബം ശ്രീനാഥ്ജിയില് ഉറച്ച വിശ്വാസമുള്ളവരാണ്. ചാര്‍ട്ടേഡ് വിമാനത്തിലാണ് അംബാനി അന്ന് ഉദയ്പൂരിലെ ദബോക്ക് വിമാനത്താവളത്തിലെത്തിയത്.
Discussion about this post