മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപി എംഎല്‍എ വിജയ് കുമാര്‍ ദേശ്മുഖിന് വധ ഭീഷണി. എംഎല്‍എയുടെ ശരീരത്തില്‍ നിന്നും തല വേര്‍പെടുത്തുമെന്ന് സന്ദേശം. അയോധ്യയിലും മഥുരയിലും ചാവേര്‍ ആക്രമണം നടത്തും. പ്രധാന മന്ത്രിയേയും വെറുതെ വിടില്ലെന്നും കത്തില്‍ പറയുന്നു. പോപ്പുലര്‍ ഫ്രണ്ട് അംഗമാണ് ഭീഷണിക്ക് പിന്നിലെന്ന് ബിജെപി ആരോപിച്ചു.
തന്നെ വധിക്കുമെന്നും, പ്രധാന ഹിന്ദു ക്ഷേത്രങ്ങളായ അയോധ്യ, കാശി, മഥുര എന്നിവിടങ്ങളില്‍ ചാവേര്‍ ആക്രമണം നടത്തുമെന്നും പിഎഫ്ഐ അംഗം ഭീഷണിപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും മറ്റ് നിരവധി നേതാക്കളും തങ്ങളുടെ റഡാറില്‍ ഉണ്ടെന്ന് പ്രതി പറയുന്നതായും എംഎല്‍എ ആരോപിച്ചു.
പിഎഫ്ഐ നിരോധിച്ചതിലൂടെ സര്‍ക്കാര്‍ ചെയ്തത് ശരിയല്ലെന്നും ഇനി അതിന്റെ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നുമാണ് ഭീഷണി. ഇത് മാത്രമല്ല, സിമിയും കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. നിലവില്‍ സോലാപൂര്‍ പൊലീസ് ഈ കാര്യത്തെക്കുറിച്ചും കത്തിന്റെ സത്യാവസ്ഥയെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post