മുംബൈ: റിലയന്‍സ് ഗ്രൂപ്പ് മേധാവി മുകേഷ് അംബാനിയുടെ സുരക്ഷ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇസഡ് പ്ലസ് കാറ്റഗറിയാക്കി അദ്ദേഹത്തിന് സുരക്ഷാ ഭീഷണിയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ വര്‍ധിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.
നേരത്തെ തന്നെ മുകേഷ് അംബാനിക്ക് ഇസഡ് കാറ്റഗറി സുരക്ഷ നിലവിലുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം അദ്ദേഹത്തിന്റെ വീടിന് സമീപത്തുവെച്ച് സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് അംബാനിയുടെ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് മുന്നില്‍ നിര്‍ദേശമുണ്ടായിരുന്നു.
Read Also: ‘സാനിറ്ററി നാപ്കിന് ചോദിച്ചത് തെറ്റല്ല, എല്ലാ പെണ്‍കുട്ടികള്‍ക്കും വേണ്ടിയാണ്’: ഐഎഎസ് ഉദ്യോഗസ്ഥയുടെ അധിക്ഷേപത്തില്‍ വിദ്യാര്‍ഥിനി
സുരക്ഷാ ഭീഷണികള്‍ വിലയിരുത്തി എക്സ്, വൈ, ഇസഡ്, ഇസഡ് പ്ലസ്, എസ്പിജി തുടങ്ങിയ വ്യത്യസ്ത കാറ്റഗറിയിലാണ് സുരക്ഷ ഏര്‍പ്പെടുത്തുന്നത്. ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സുരക്ഷാ പരിരക്ഷയാണ് ഇസഡ് പ്ലസ്. 10 എന്‍എസ്ജി കമാന്‍ഡോകള്‍ അടക്കം 55 ഉദ്യോഗസ്ഥരാണ് സുരക്ഷയൊരുക്കുക. ഒരോ കമാന്‍ഡോകളും ആയോധന കലകളിലും നിരായുധ പോരാട്ടങ്ങളിലും പരിശീലനം ലഭിച്ചവരായിരിക്കും.
Discussion about this post