ബിഹാര്‍: വിവാഹം നിശ്ചയിച്ച ശേഷം സ്ത്രീധനവും ബൈക്കും കൈപ്പറ്റി മുങ്ങിയ വരനെ കൈയ്യോടെ പൂട്ടി വധു. ബിഹാറിലെ നവാടയിലെ ഭഗത് സിങ് ചൗക്കിലാണ് സംഭവം.
തന്നെ വിവാഹം ചെയ്യണമെന്ന ആവശ്യവുമായി യുവാവിന് പിന്നാലെ ഓടുന്ന യുവതിയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
മാതാപിതാക്കള്‍ക്കൊപ്പം ചന്തയിലെത്തിയ യുവതി വിവാഹം നിശ്ചയിക്കപ്പെട്ടിരുന്ന യുവാവിനെ കണ്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം.

യുവാവിനോട് തന്നെ വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടു. പ്രശ്നങ്ങള്‍ തുടങ്ങിയതോടെ നാട്ടുകാരും ചുറ്റും കൂടി. വിവാഹം ചെയ്യൂ എന്ന് യുവതി അപേക്ഷിക്കുന്നതും വീഡിയോയില്‍ കാണാം.
എന്നാല്‍, പിന്നെയും പിന്നെയും യുവതിയുടെ കൈയില്‍ നിന്ന് പിടിവിട്ട് രക്ഷപെടാനുള്ള ശ്രമങ്ങളാണ് യുവാവ് നടത്തുന്നത്. മൂന്ന് മാസം മുമ്പാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നതെന്ന് യുവതിയുടെ ബന്ധുക്കള്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സ്ത്രീധനമായി ഒരു ബൈക്കും 50,000 രൂപയും വാങ്ങുകയും ചെയ്തു. എന്നാല്‍, വിവാഹ തീയതി അടുത്തതോടെ വിവാഹം നീട്ടവയ്ക്കണമെന്ന് യുവാവ് ആവശ്യപ്പെട്ടു. യുവാവിന്റെ ബന്ധുക്കള്‍ വിവാഹം നീട്ടുന്നതിനായി ഒഴിവ്കഴിവുകള്‍ പറഞ്ഞു കൊണ്ടേയിരിക്കുകയായിരുന്നുവെന്നും അവര്‍ പറയുന്നു.
കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന അവസ്ഥയായതോടെ പോലീസ് സ്ഥലത്ത് എത്തി. ഇരു കൂട്ടരെയും വനിത പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും യുവതിക്കും യുവാവിനും കൗണ്‍സിലിങ് നല്‍കുകയും ചെയ്തു. ഇതിന് ശേഷം ഇരുകൂട്ടരും വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. പോലീസ് സ്റ്റേഷന് സമീപം തന്നെയുള്ള ക്ഷേത്രത്തില്‍ വച്ച് വിവാഹവും നടന്നു.
एक शादी ऐसा भी
जब शादी करने से भाग रहा था लड़का, तब लड़की ने उसे खुद पकड़कर रचाई शादी
मामला #बिहार के #नवादा का है। लड़की ने कहा कि पैसा और बाइक लेकर शादी करने से भाग रहा था लड़का#ExclusivePost#xclusivepost pic.twitter.com/LSpch8Sp5a
— Exclusive Post (@xclusivepost) August 28, 2022
















Discussion about this post