‘ശരീരസൗന്ദര്യം നോക്കുന്നതിൽ കണിശക്കാരൻ, മണിക്കൂറുകളോളം ജിമ്മിൽ ചെലവഴിക്കും… ഭക്ഷണം കൃത്യമായി കഴിച്ചിരുന്നില്ല.. ഒടുവിൽ’ ദീപേഷിന്റെ വിയോഗം ഞെട്ടിക്കുന്നത്

മുംബൈ: ’41 വയസ്സ് മാത്രമായിരുന്നു അവന്റെ പ്രായം .ഇനിയും ഒരുപാട് മികച്ച വേഷങ്ങൾ ചെയ്യാനുണ്ടായിരുന്നു. ഇത്രയും നേരത്തേ യാത്ര പറയുമെന്നു ഒരിക്കൽ പോലും കരുതിയില്ല’ കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത ടിവി താരം ദീപേഷ് ഭാനിന്റെ അടുത്ത സുഹൃത്തും നടനുമായ ആസിഫ് ഷെയ്ഖിന്റെ വാക്കുകളാണ് ഇത്. ദഹിസറിലെ വീട്ടിൽ രാവിലെ ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ് ദീപേഷ് കുഴഞ്ഞുവീണ് മരിച്ചത്.

സുഹൃത്തിന്റെ കൂടെ ബൈക്കിൽ സഞ്ചരിക്കവെ അപകടം; വിദ്യാർത്ഥിനിക്ക് ദാരുണമരണം; യുവാവ് പരിക്കേറ്റ് ചികിത്സയിൽ

ഈ വിയോഗം അടുത്ത സുഹൃത്തുക്കൾക്ക് ഇനിയും ഉൾകൊള്ളാനായിട്ടില്ല. ദീപേഷ് ശരീരസൗന്ദര്യം നോക്കുന്നതിൽ കണിശക്കാരനായിരുന്നുവെന്നും മണിക്കൂറുകളോളം ജിമ്മിൽ ചെലവഴിച്ചിരുന്നതായും ആസിഫ് ഷെയ്ഖ് പറയുന്നു. കൂടാതെ കൃത്യമായി ഭക്ഷണം പോലും കഴിച്ചിരുന്നില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. ‘ഭാബിജി ഘർ പർ ഹേ’ എന്ന സീരിയലിലെ ‘മൽഖാൻ’ എന്ന കഥാപാത്രത്തിലൂടെയാണ് ദീപേഷ് പ്രശസ്തിയിലേക്കുയർന്നത്.

ഭാര്യയും എട്ട് മാസം പ്രായമുള്ള കുഞ്ഞുമുണ്ട്. കഴിഞ്ഞ വർഷം ദീപേഷിന്റെ അമ്മ മരിച്ചിരുന്നു. ‘താരക് മേത്താ കാ ഊൽത്താ ചാഷ്മ’, ‘മേ ഐ കം ഇൻ മാഡം’ തുടങ്ങിയ സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. ‘കോമഡി കാ കിങ് കൗൺ’, ‘കോമഡി ക്ലബ്’, ‘ഭൂത്വാല’, ‘എഫ്ഐആർ’, ‘ചാംപ്’, ‘സൺ യാർ ചിൽ മാർ’ എന്നീ ടിവി ഷോകളുടെ ഭാഗമായിരുന്നു ദീപേഷ്.

ആസിഫ് ഷെയ്ഖിന്റെ വാക്കുകൾ;

‘ശരീരസൗന്ദര്യം നോക്കുന്നതിൽ ദീപേഷ് കണിശക്കാരനായിരുന്നു. ദിവസം മൂന്നു മണിക്കൂറിലേറെ ജിമ്മിൽ ചെലവഴിച്ചു. ഭക്ഷണം പലപ്പോഴും കൃത്യമായി കഴിച്ചിരുന്നില്ല. ഭക്ഷണം ഒഴിവാക്കുന്നതിനെതിരെ പലപ്പോഴും ഞാൻ ശകാരിച്ചിരുന്നു. അമിതമായി വ്യായാമം ചെയ്യരുതെന്ന് ഉപദേശിക്കാറുമുണ്ട്. തലച്ചോറിലെ രക്തസ്രാവം മൂലമായിരുന്നു അദ്ദേഹത്തിന്റെ മരണം.

ഇടക്കാലത്ത് ശരീരഭാരം വർധിച്ചതിൽ ദീപേഷ് അസ്വസ്ഥനായിരുന്നു. ആഹാരം കുറയ്ക്കുകയും വ്യായാമത്തിന്റെ തോത് കൂട്ടുകയും ചെയ്തു. മണിക്കൂറുകൾ ജിമ്മിൽ ചെലവഴിച്ചശേഷം ക്രിക്കറ്റ് കളിക്കുന്നത് അദ്ദേഹത്തിന്റെ ദിനചര്യയുടെ ഭാഗമായിരുന്നു. ഒരു ഓവർ മികച്ച രീതിയിൽ പൂർത്തിയാക്കിയശേഷം കുനിഞ്ഞ് തൊപ്പിയെടുക്കാൻ ശ്രമിക്കുന്നതിനിടെ അദ്ദേഹം കുഴഞ്ഞുവീണു. വീട്ടിൽനിന്ന് 5 കിലോമീറ്റർ മാത്രം അകലെയുള്ള ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചുവെങ്കിലും അദ്ദേഹം മരണത്തിന് കീഴടങ്ങി’.

Exit mobile version