റോഡിൽ നിന്നും കിട്ടിയ ബാഗിൽ 45 ലക്ഷം രൂപ; കണ്ണ് മഞ്ഞളിച്ചില്ല, കൈയ്യോടെ പോലീസിന് കൈമാറി ട്രാഫിക് പോലീസ് ഉദ്യോഗസ്ഥൻ, കൈയ്യടി

police station | Bignewslive

റായ്പുർ: റോഡിൽ നിന്നും കളഞ്ഞു കിട്ടിയ പണമടങ്ങിയ ബാഗ് പോലീസിന് കൈമാറി മാതൃകയായി ട്രാഫിക് പോലീസ് ഉദ്യോഗസ്ഥൻ. ഛത്തീസ്ഗഡിലെ നവ റായ്പുരിലെ ട്രാഫിക് കോൺസ്റ്റബിൾ നിലംബർ സിൻഹയാണ് വൻ തുക കൈയ്യിൽ കിട്ടിയിട്ടും കണ്ണ് മഞ്ഞളിക്കാതെ ഒരു രൂപ പോലും കൈവശപ്പെടുത്താതെ പോലീസ് സ്‌റ്റേഷനിലേയ്ക്ക് ബാഗ് കൈമാറി വലിയ മാതൃകയായത്.

പിറന്നാളും ദേശീയ പുരസ്‌കാര നേട്ടവും; ബലൂണും പോസ്റ്ററും കെട്ടി ആഘോഷമാക്കി ‘വടക്കുംനാഥ’ന്റെ ഓട്ടം, പണി കൊടുത്ത് പോലീസ്!

രാവിലെ മനാ പൊലീസ് സ്റ്റേഷൻ പരിധിയിലെ റോഡിന്റെ ഒരു ഭാഗത്ത് കിടന്നാണ് നിലംബർ സിൻഹയ്ക്ക് ബാഗ് കണ്ടെത്തിയത്. ബാഗ് തുറന്ന് പരിശോധിച്ചപ്പോൾ 2000, 500 നോട്ടുകളടങ്ങിയ 45 ലക്ഷം രൂപയായിരുന്നു. പിന്നാലെ, മുതിർന്ന ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും ബാഗ് പൊലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയും ചെയ്തു.

നിലംബർ സിൻഹയുടെ സത്യസന്ധതയ്ക്ക് മുതിർന്ന ഉദ്യോഗസ്ഥർ പാരിതോഷികം പ്രഖ്യാപിച്ചതായി മനാ സ്റ്റേഷനിലെ അഡിഷനൽ പൊലീസ് സൂപ്രണ്ട് സുഖാനന്ദൻ റാത്തോഡ് പറഞ്ഞു. പണത്തിന്റെ ഉടമസ്ഥനെ കണ്ടെത്താനുള്ള അന്വേഷണം നടത്തി വരികയാണ്.

Exit mobile version