ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളിലേയും തെരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഹകരിക്കാനൊരുങ്ങുകയാണ് സിപിഎം. ഇതിനായി പല സംസ്ഥാന നേതൃത്തവുമായി സിപിഎം കൂടികാഴ്ച നടത്തും.
സിപിഎമ്മിന്റെയും ഇടതുപക്ഷത്തിന്റെയും സീറ്റുകള്‍ കൂട്ടുക, ബിജെപി സഖ്യത്തെ പരാജയപ്പെടുത്തുക, ബദല്‍ മതേതര സര്‍ക്കാരിന് ശ്രമിക്കുക തുടങ്ങി മൂന്ന് നിര്‍ദ്ദേശങ്ങളാണ് ലോക്സഭാ തെരഞ്ഞെടുപ്പ് നയമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗീകരിച്ചത്. കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യം പാടില്ല എന്നാണ് പാര്‍ട്ടി കോണ്‍ഗ്രസ് നയം. എന്നാല്‍ ഫലത്തില്‍ പ്രാദേശിക സഖ്യങ്ങള്‍ രാഷ്ട്രീയ സഖ്യമായി മാറും. തമിഴ്നാട്ടില്‍ കോണ്‍ഗ്രസ് കൂടി ഉള്‍പ്പെട്ട ഡിഎംകെ സഖ്യത്തില്‍ സിപിഎം മത്സരിക്കും.
കോണ്‍ഗ്രസ് അധികാരത്തിലുള്ള ഓരോ സംസ്ഥാനങ്ങളിലും സിപിഎമ്മുമായി കൂടിയാലോചനകള്‍ തുടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് എന്‍സിപി സഖ്യവുമായി സഹകരിക്കാനാണ് ധാരണ. അതേസമയം ബീഹാറില്‍ ആര്‍ജിഡി കോണ്‍ഗ്രസ് വിശാല സഖ്യത്തോടൊപ്പം ചേരും.
Discussion about this post