ലഖ്നൗ : ഒന്നരമാസം മുമ്പ് വിവാഹം ചെയ്ത ഭാര്യ നാല് മാസം ഗര്‍ഭിണിയാണെന്നാരോപിച്ച് പോലീസില്‍ പരാതിയുമായി യുവാവ്. ഉത്തര്‍പ്രദേശിലെ മഹാരഞ്ച് സ്വദേശിയായ യുവാവാണ് പരാതിയുമായി കോല്ഹുയി പോലീസിനെ സമീപിച്ചത്.
കഴിഞ്ഞ ദിവസം വയറുവേദനയെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുവതി നാലുമാസം ഗര്‍ഭിണിയാണെന്ന് യുവാവും വീട്ടുകാരും അറിയുന്നത്. ഇതോടെ യുവതിയെ തിരികെ ഭര്‍തൃഗൃഹത്തിലേക്ക് കൊണ്ടുപോകാന്‍ യുവാവിന്റെ വീട്ടുകാര്‍ വിസമ്മതിച്ചു. തുടര്‍ന്ന് വഞ്ചിക്കപ്പെട്ടതായി കാട്ടി യുവാവ് പോലീസിന് പരാതി നല്‍കുകയായിരുന്നു.
Also read : സൈബര്‍ ബുള്ളിയിങ് നടത്തിയാല്‍ ഇനി അകത്ത് കിടക്കും : പുതിയ നിയമവുമായി ജപ്പാന്
ഒരു ബന്ധു വഴി ഒന്നരമാസം മുമ്പാണ് പെണ്‍കുട്ടിയുമായി യുവാവിന്റെ വിവാഹം നടക്കുന്നത്. ഗര്‍ഭത്തിന്റെ കാര്യം പെണ്‍കുട്ടിയ്ക്കും വീട്ടുകാര്‍ക്കും അറിയാമായിരുന്നുവെന്നും ഇത് മറച്ച് വെച്ച് വിവാഹം നടത്തുകയായിരുന്നുവെന്നുമാണ് യുവാവിന്റെ ആരോപണം. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് കോല്ഹുയി എസ്എച്ച്ഒ അഭിഷേക് സിങ് പറഞ്ഞു.
Discussion about this post