ലഖ്നൗ : ഇറ്റാലിയന്‍ വിഭവത്തിന് രാഹുല്‍ ഗാന്ധിയുടെ പേരിട്ടതില്‍ യുപി ഹോട്ടലിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ്. എട്ടാവ ജില്ലയിലെ സിവില്‍ ലൈന്‍ ഏരിയയില്‍ സ്ഥിതി ചെയ്യുന്ന ഹോട്ടലാണ് വിഭവത്തിന് രാഹുലിന്റെ പേരിട്ട് വിവാദത്തിലായിരിക്കുന്നത്.
Etawah restaurant Menu card italian rahul gandhi dish controversy – राहुल गांधी के नाम पर डिश, मीन्यू कार्ड में “इटैलियन” का साथ में जिक्र; कांग्रेस ने चेताया- न हुआ एक्शन, तो करेंगे आंदोलन https://t.co/07J5cTnxVG
— Spbnewss (@spbnewss) June 10, 2022
ഇറ്റാലിയന്‍ പാസ്ത, മെക്സിക്കന്‍ പാസ്ത, ഹാംഗ്ഓവര്‍ പാസ്ത എന്നിവയടങ്ങുന്ന ഇറ്റാലിയന്‍ ക്യൂസീന്‍ ‘ഇറ്റാലിയന്‍ രാഹുല്‍ ഗാന്ധി’ എന്നാണ് പേര്. ഇറ്റലിയിലുള്ള മുത്തശ്ശിയെ കാണാന്‍ രാഹുല്‍ നടത്തുന്ന സന്ദര്‍ശനങ്ങള്‍ പലപ്പോഴും ബിജെപി അടക്കമുള്ള രാഷ്ട്രീയ സംഘടനകള്‍ ആയുധമാക്കാറുണ്ട്.
മെനു കാര്‍ഡില്‍ നിന്ന് രാഹുലിന്റെ പേര് ഉടനടി മാറ്റാന്‍ ജില്ല കോണ്‍ഗ്രസ് കമ്മിറ്റി ഉടമകളോട് ആവശ്യപ്പെട്ടു. പേര് പിന്‍വലിച്ച് മാപ്പ് പറയണമെന്നും അല്ലെങ്കില്‍ പ്രത്യാഘ്യാതം നേരിടേണ്ടി വരുമെന്നുമാണ് മുന്നറിയിപ്പ്. പേര് ദുരുപയോഗം ചെയ്തതിന് ഹോട്ടലിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.
Discussion about this post