ചമ്പാരൻ: ക്ലാസിൽ കിടന്നുറങ്ങുന്ന അധ്യാപികയ്ക്ക് വിദ്യാർത്ഥിനി വിശറി കൊണ്ട് വീശിക്കൊടുക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിലെ ചർച്ച. കുട്ടികളെ പഠിപ്പിക്കാനെത്തിയ അധ്യാപിക കുട്ടികളെ സാക്ഷിയാക്കി ക്ലാസ്മുറിയിൽ കിടന്ന് കൂർക്കം വലിച്ചുറങ്ങികയാണ്. ഈ വീഡിയോ വൈറലായതോടെ പ്രതിഷേധവും കനത്തു.
അധ്യാപികയുടെ ഉറക്കം മാത്രമല്ല വിദ്യാർത്ഥിനിയെ വീശാനായി നിർത്തിയതാണ് എല്ലാവരുടെയും പ്രതിഷേധത്തിന് വഴിവെച്ചത്. കൂടുതൽ അന്വേഷണത്തിൽ ബിഹാറിലെ പശ്ചിമ ചമ്പാരൻ ജില്ലയിലെ ബഗാഹി പുറൈന ഗ്രാമത്തിലെ ഒരു സർക്കാർ പ്രൈമറി സ്കൂളിലാണ് സംഭവം നടന്നതെന്ന് വ്യക്തമായിട്ടുണ്ട്.
വിഡിയോയ്ക്കെതിരെ പ്രതികരിച്ച പലരും അധ്യാപികയ്ക്കെതിരെ കർശന നടപടിയെടുക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ബബിത കുമാരി എന്ന അധ്യാപികയാണ് വീഡിയോയിൽ ഉള്ളതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
Discussion about this post