ബോക്സോഫീസില്‍ തകര്‍ക്കുകയാണ് കമല്‍ഹാസന്റെ വിക്രം സിനിമ. ലോകമെമ്പാടും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ് ചിത്രം. അതേസമയം ചിത്രത്തിന്റെ സംവിധായകന് ലോകേഷ് കനകരാജിന് ആഡംബര കാര്‍ സമ്മാനിച്ചിരിക്കുകയാണ് കമല്ഹാസന്.
പ്രമുഖ ബ്രാന്‍ഡായ ലെക്സസിന്റെ പ്രീമിയം മോഡല്‍ കാറാണ് കമല്‍ ലോകേഷിന് സമ്മാനിച്ചിരിക്കുന്നത്. ലോകേഷിന് പുതിയ കാറിന്റെ താക്കോല്‍ കമല്‍ സമ്മാനിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ലെക്സസ് കാറുകളോടുള്ള ഭ്രമമുള്ള കമല്‍ ആദ്യമായാണ് അത്തരത്തിലൊന്ന് ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നത്.
ജൂണ്‍ 3ന് റിലീസായ വിക്രത്തിന് വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. കൈതി എന്ന തന്റെ ചിത്രത്തിന്റെ അടുത്ത ഭാഗമായിട്ടാണ് ലോകേഷ് വിക്രം ഒരുക്കിയിരിക്കുന്നത്. സൂപ്പര്‍ താരം സൂര്യ ഗസ്റ്റ് റോളില്‍ ചിത്രത്തിലെത്തുന്നുണ്ട്. അടുത്ത ഭാഗത്തില്‍ തനിക്കൊപ്പം മുഴുനീള വില്ലന്‍ വേഷത്തില്‍ സൂര്യ ഉണ്ടാകുമെന്ന് കമല്‍ ഹാസനും ഉറപ്പിച്ചു പറയുന്നുണ്ട്.
Discussion about this post