ബന്ധുക്കൾ വഴക്ക് പറഞ്ഞിട്ടും 13 വർഷമായി അവധി എടുക്കാത്ത അധ്യാപിക; വിദ്യാർത്ഥികൾക്ക് മാതൃകയായി സരസു ടീച്ചർ

ചെന്നൈ: അധ്യാപികയായി ജോലി ആരംഭിച്ച ശേഷം മടി പിടിച്ച് ലീവുകൾ എഠുത്തുകൂട്ടാതെ വിദ്യാർത്ഥികൾക്ക് മാതൃകയായി ഈ അധ്യാപിക. കഴിഞ്ഞ 13 വർഷമായി ഒരു അവധിപോലും ഇവരെടുത്തിട്ടില്ല. തമിഴ്‌നാട്ടിലെ സുന്ദരിപാളയം ഗ്രാമത്തിലെ എസ് സരസു എന്ന അധ്യാപികയാണ് രാജ്യത്തിന് തന്നെ മാതൃകയാവുന്നത്.

‘ലീവ് എടുക്കാത്ത ശീലം കാരണം നഗരത്തിന് പുറത്ത് നടക്കുന്ന ചടങ്ങുകളിൽ പങ്കെടുക്കാത്തതിന് ബന്ധുക്കൾ എന്നോട് ദേഷ്യപ്പെട്ടിരുന്നു. പക്ഷേ ഇപ്പോൾ എന്റെ നിലപാട് മനസ്സിലാക്കി അതിൽ സംതൃപ്തരാണവർ’

‘എന്റെ 18 വർഷത്തെ സർവീസിനിടെ ഞാൻ ഒരു മെഡിക്കൽ ലീവ് പോലും എടുത്തിട്ടില്ല. കഴിഞ്ഞ 13 വർഷത്തിനിടെയാകട്ടെ ഒരു തരത്തിലുള്ള ലീവും എടുത്തിട്ടില്ല. ഇക്കാര്യത്തിൽ വിദ്യാർഥികൾക്ക് മാതൃകയാകാൻ ഞാൻ ആഗ്രഹിക്കുന്നു’- ടീച്ചർ പറഞ്ഞു.

ഒരു ദിവസം പോലും ലീവെടുക്കാതെ സ്‌കൂളിൽ ഹാജരാകുന്ന ഇവർ വാണിയംപാളയം ആനന്ദ ഗവൺമെന്റ് പ്രൈമറി സ്‌കൂളിലെ അധ്യാപികയാണ്. 13 വർഷമായി കാഷ്വൽ, മെഡിക്കൽ ലീവുകളൊന്നും സരസു ടീച്ചർ എടുത്തിട്ടില്ല.

സ്‌കൂൾ സമയത്തിന് മുൻപോ ശേഷമോ തൻറെ വ്യക്തിപരമായ കാര്യങ്ങൾ പൂർത്തിയാക്കാൻ കഴിയുന്നുണ്ടെന്നും അവധിയെടുക്കാത്തതുകൊണ്ട് പല വിദ്യാർഥികളും ലീവെടുക്കുന്നത് നിർത്തി ക്ലാസിൽ മിക്ക ദിവസവും മുഴുവൻ പേരും ഹാജരാണെന്നും അധ്യാപിക പറയുന്നു.

ALSO READ- പട്ടിണിയും ദാരിദ്ര്യവും തൊഴിലില്ലായ്മയും തകർന്നടിഞ്ഞു; വിദ്യാഭ്യാസത്തിലും പോലീസ് സേവനത്തിലും കുതിപ്പ്; വൈറലായി മുഖ്യമന്ത്രി പങ്കുവെച്ച ഷോർട്ട് വീഡിയോ

സരസു ടീച്ചർ കൃത്യസമയത്ത് എത്തുകയും ഏറ്റവും അവസാനം മാത്രം തിരിച്ചുപോവുകയും ചെയ്യുന്ന അധ്യാപികയാണെന്ന് സ്‌കൂൾ അധികൃതരും പറഞ്ഞു. തമിഴ്നാട് സർക്കാരിന്റെ മികച്ച അദ്ധ്യാപകയ്ക്കുള്ള കഴിഞ്ഞ വർഷത്തെ പുരസ്‌കാരം സരസു ടീച്ചർക്കായിരുന്നു. വിവിധ സംഘടനകളുടെ ആദരവ് ഉൾപ്പെടെ 50ലധികം അവാർഡുകൾ ലഭിച്ചിട്ടുണ്ട്.

Exit mobile version