ഗാന്ധി നഗര്‍ : ഗുജറാത്തിലെ മോര്‍ബിയില്‍ വ്യവസായശാലയുടെ ഭിത്തി തകര്‍ന്ന് വീണ് പന്ത്രണ്ട് പേര് മരിച്ചു. ഹല്‍വാദ് ജിഐഡിസിയിലെ സാഗര്‍ ഉപ്പ് ഫാക്ടറിയിലാണ് അപകടമുണ്ടായത്. ഫാക്ടറിയിലുണ്ടായിരുന്ന തൊഴിലാളികളാണ് മരിച്ചവരെല്ലാം.
ചാക്കുകളില്‍ ഉപ്പ് നിറയ്ക്കുന്നതിനിടെ ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. സംഭവത്തില്‍ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റിറ്റുണ്ട്. മുപ്പതോളം പേര് കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
തൊഴിലാളികളുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അനുശോചനം അറിയിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 2 ലക്ഷം രൂപ വീതം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അടിയന്തരധനസഹായം അനുവദിച്ചിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് 50000 രൂപ വീതവും ധനസഹായം ലഭിക്കും.
The tragedy in Morbi caused by a wall collapse is heart-rending. In this hour of grief, my thoughts are with the bereaved families. May the injured recover soon. Local authorities are providing all possible assistance to the affected.
— Narendra Modi (@narendramodi) May 18, 2022
Rs. 2 lakh each from PMNRF would be given to the next of kin of those who have lost their lives due to the tragedy in Morbi. The injured would be given Rs. 50,000: PM @narendramodi https://t.co/AlbwctnOUy
— PMO India (@PMOIndia) May 18, 2022
അപകടത്തില്‍പ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ സര്‍ക്കാര്‍ പങ്ക് ചേരുന്നതായി ഗുജറാത്ത് മുഖ്യന്ത്രി ഭൂപേന്ദ്ര പട്ടേല്‍ അറിയിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 4 ലക്ഷം രൂപ വീതം സംസ്ഥാന സര്‍ക്കാരും ധനസഹായം അനുവദിച്ചിട്ടുണ്ട്.
Discussion about this post