പൂണെ: വിവാഹത്തിന് മുമ്പ് കന്യകാത്വം പരിശോധിക്കണമെന്ന സമുദായത്തിന്റെ ആചാരം നിരസിച്ചതിന്റെ പേരില്‍ യുവതിക്കും കുടുംബത്തിനും ദന്‍ദിയ ആഘോഷ പരിപാടിയില്‍ പങ്കെടുക്കുന്നതിന് സമുദായം വിലക്കേര്‍പ്പെടുത്തി. കഞ്ജര്‍ബത് സമുദായത്തില്‍പ്പെട്ട യുവതി വിലക്കിനെതിരെ പോലീസില്‍ പരാതി നല്‍കി.
ദന്‍ദിയ പരിപാടിയില്‍ ഞാന്‍ ഇരുപത് മിനിറ്റോളം നൃത്തം ചെയ്തു. ഇതിനിടെ പെട്ടെന്ന് ആരോ പാട്ട് നിറുത്തി. എന്റെ അമ്മ വന്ന് വീട്ടിലേക്ക് പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഞാന്‍ പരിപാടിയില്‍ പങ്കെടുത്തതില്‍ സംഘാടകര്‍ രോഷകുലരായിരുന്നുവെന്നും യുവതി പറഞ്ഞു.
മഹാരാഷ്ട്ര അന്ധശ്രദ്ധ നിര്‍മൂലന്‍ സമിതിയുടെ സഹായത്തോടെയാണ് യുവതി പിംപ്രി പോലീസ് സ്റ്റേഷനില്‍ യുവതി എട്ടു പേര്‍ക്കെതിരെ പരാതി നല്‍കിയത്. ഊരുവിലക്കിന് എതിരായ നിയമപ്രകാരമാണ് പോലീസ് കേസെടുത്തത്.
ഇവിടത്തെ ആചാരപ്രകാരം വിവാഹത്തിന് മുമ്പ് യുവതികള്‍ നിര്‍ബന്ധമായും കന്യകാത്വ പരിശോധന നടത്തണം. എന്നാല്‍ യുവതി ഇത് നിരസിച്ചു. ഇവരുടെ ഭര്‍ത്താവ് ഇവര്‍ക്കൊപ്പം നിന്നിരുന്നു.
Discussion about this post