‘പെൺമക്കൾ അനുഗ്രഹമാണ്’ മകളുടെ ആശീർവാദത്തോടെ ബിസിനസ്സ് ആരംഭിച്ച് അച്ഛൻ, പെൺമക്കൾ ശാപമാണെന്ന് പറയുന്നവർ അറിയണം ഈ പിതാവിനെ

Blessing of Little Girl | Bignews Live

പെൺകുട്ടികളുടെ പിറവി ശാപമാണെന്ന് ധരിക്കുന്നവർക്കുള്ള ഒരു മറുപടിയാണ് ഇന്ന് സോഷ്യൽ മീഡിയയിൽ നിറയുന്നത്. തന്റെ മകളുടെ അനുഗ്രഹത്തോടെ ബിസിനസ് ആരംഭിച്ച പിതാവാണ് മാതൃകയായത്.

സ്‌കൂട്ടിയിൽ ഇടിച്ചു ; ഡെലിവറി ബോയിയെ ചെരുപ്പ് ഊരി അടിച്ച് യുവതി! സമാധാനിപ്പിക്കാൻ ശ്രമിച്ചിട്ടും അടി നിർത്താതെ രോഷം, വീഡിയോ

ഹിന്ദു വിശ്വാസമനുസരിച്ച് പെൺകുട്ടികൾ ലക്ഷ്മീ ദേവിയുടെ അവതാരമായി കണക്കാക്കപ്പെടുന്നു. പെൺമക്കൾ ഭാഗ്യവും ഐശ്വര്യവും കൊണ്ടുവരുമെന്നും വിശ്വസിക്കപ്പെടുന്നു. ഈ വിശ്വാസത്തിലാണ് തന്റെ കുഞ്ഞു മോളുടെ അനുഗ്രഹത്തോടെ പിതാവ് തന്റെ സംരഭം ആരംഭിച്ചത്.

35 വര്‍ഷത്തിനിടെ പീഡിപ്പിച്ചത് 48 വനിതാ രോഗികളെ : ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ സ്‌കോട്‌ലന്‍ഡില്‍ കുറ്റക്കാരന്‍

പിതാവ് തന്റെ പുതിയ ബിസിനസ്സ് ആരംഭിക്കുന്നതിന് മുമ്പ് പുതിയ ട്രക്കുകളിൽ തന്റെ മകളുടെ കാൽപ്പാട് പതിപ്പിക്കുന്നതാണ് വിഡിയോയിൽ. വിഡിയോയിൽ ഒരാൾ ആദ്യം തന്റെ മകളുടെ പാദങ്ങൾ ചുവന്ന കുങ്കുമം കലക്കിയ വെള്ളത്തിൽ മുക്കുകയും തുടർന്ന് ട്രക്കുകളിൽ കാലുകൾ പതിപ്പിക്കുകയാണ്.

ഈ മനോഹര നിമിഷത്തിന് സാക്ഷിയായി ഭാര്യ പുറകിൽ തന്നെ നിൽക്കുന്നുണ്ട്. ‘പെൺമക്കൾ അനുഗ്രഹമാണ്’ എന്ന കുറിപ്പോടെയാണ് ഈ വിഡിയോ പങ്കുവയ്ക്കപ്പെടുന്നത്. ഈ ഹൃദ്യമായ വിഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

Exit mobile version