പ്രണയിനിയെ കിട്ടുന്നില്ല! കര്‍ഷകനായതിനാല്‍ പണമില്ല; മഹാരാഷ്ട്ര മുഖ്യമന്ത്രിയ്ക്ക് കര്‍ഷകന്റെ പരാതി

മുംബൈ: കര്‍ഷകനായതിന്റെ പേരില്‍ തനിക്ക് പ്രണയം നിഷേധിക്കപ്പെടുന്നെന്ന് മുഖ്യമന്ത്രിയ്ക്ക് പരാതി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കാണ് വിചിത്രമായ പരാതി ലഭിച്ചിരിക്കുന്നത്.

ഹിംഗോളിയില്‍ നിന്നുള്ള കര്‍ഷകനാണ് ‘സ്‌നേഹം’ എന്ന പേരിലുള്ള കത്ത് അയച്ചിരിക്കുന്നത്. ഒരുപാട് പണമോ ഭൂമിയോ സ്വത്തോ ഇല്ലാത്ത ഒരു പാവപ്പെട്ട കര്‍ഷകനാണ് താനെന്ന് സ്വയം അഭിസംബോധന ചെയ്തുകൊണ്ടാണ് കര്‍ഷകന്റെ കത്ത് തുടങ്ങുന്നത്. തന്റെ സത്യസന്ധമായ പ്രണയം കര്‍ഷകനായതിന്റെ പേരില്‍ നിഷേധിക്കപ്പെട്ടന്നാണ് പരാതി.

ഉദ്ധവ് താക്കറെയുടെ പ്രണയത്തെക്കുറിച്ചും അദ്ദേഹം ചോദിക്കുന്നുണ്ട്. മഹാരാഷ്ട്രയിലെ സാധാരണക്കാരായ ജനങ്ങളുടെ പ്രശ്നങ്ങള്‍ മുഖ്യമന്ത്രി മനസിലാക്കാനാണ് ഇങ്ങനെയൊരു കത്തെഴുതുന്നതെന്നാണ് കര്‍ഷകന്‍ വ്യക്തമാക്കുന്നത്.

Read Also: ട്രെയിന്‍ കാത്തിരിക്കുന്നതിനിടെ ഉറങ്ങിപ്പോയി: യാത്രക്കാരന്റെ ബാഗും മൊബൈലും കവര്‍ന്നു, കൈയ്യോടെ പൊക്കി സിസിടിവി

കര്‍ഷകനായതിന്റെ പേരില്‍ മാത്രം പ്രണയത്തില്‍ താന്‍ അവഗണിക്കപ്പെടുന്നതിനെപ്പറ്റിയും സമ്പത്തിന് പ്രണയബന്ധത്തെക്കാള്‍ പ്രാധാന്യം ലഭിക്കുന്നെന്നെല്ലാ0 കത്തില്‍ സൂചിപ്പിക്കുന്നുണ്ട്.

പ്രണയിച്ചിട്ടും ഒരുമിക്കാന്‍ സാധിക്കാതിരുന്ന പഞ്ചാബിലെ ദുരന്ത പ്രണയ കഥയിലെ നായികാ-നായകന്മാരായ ഹിര്‍-രഞ്ജയുടെ ഉദാഹരണവും കത്തില്‍ പറയുന്നുണ്ട്.

എത്രയും പെട്ടെന്ന് ഉദ്ധവ് ജിയില്‍ നിന്ന് മറുപടി കിട്ടുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുമെന്ന് പറഞ്ഞാണ് കത്ത് നിര്‍ത്തുന്നത്.

Exit mobile version