മുംബൈ: പിതാവിനെതിരെയുള്ള ലൈംഗികാരോപണ വിവാദത്തില്‍ പ്രതികരണവുമായി നടിയും സംവിധായികയുമായ നന്ദിത ദാസ്. പ്രശസ്ത ചിത്രകാരനായ ജതിന് ദാസാണ് നന്ദിതയുടെ പിതാവ്. പിതാവിനെതിരെയുള്ള ആരോപണം തന്നെ അസ്വസ്തപ്പെടുത്തുന്നുവെങ്കിലും മീ ടൂ ക്യാംപെയിനുള്ള പിന്തുണ തുടരുമെന്ന് നന്ദിത ദാസ് വ്യക്തമാക്കി.
എന്നാല്‍ ക്യാംപെയിന്റെ വീര്യം നഷ്ടപ്പെടാതിരിക്കുവാന്‍ ഉയര്‍ത്തുന്ന ആരോപണം സത്യമാവണമെന്നതും പ്രധാനമാണ്. സത്യം മാത്രമേ അതിജീവിക്കൂ എന്നാണ് വിശ്വാസമെന്നും നന്ദിത ദാസ് ഫേസ്ബുക്കില്‍ കുറിച്ചു.
ഒരു പേപ്പര്‍ നിര്‍മാണ കമ്പനിയുടെ സഹ സ്ഥാപകയായ നിഷ ബോറയാണ് നന്ദിതയുടെ പിതാവ് ജതിന് ദാസ് 14 വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നോട് മോശമായി പെരുമാറിയതായി വെളിപ്പെടുത്തിയത്. എന്നാല്‍ ജതിന്‍ദാസ് ആരോപണം നിഷേധിച്ചിരുന്നു.
Discussion about this post