കഞ്ചാവിന് അടിമ; പണം ചോദിച്ച് നിരന്തരം ശല്യം; 15കാരനെ തൂണിൽ കെട്ടിയിട്ട് കണ്ണിൽ മുളകുപൊടി തേച്ച് അമ്മ! കണക്കായിപ്പോയെന്നും, കടുത്തു പോയെന്നും സോഷ്യൽമീഡിയ പ്രതികരണങ്ങൾ

Telangana woman | Bignewslive

ഹൈദരാബാദ്: കഞ്ചാവിന് അടിമപ്പെട്ട മകനെ തൂണിൽപിടിച്ച് കെട്ടിയിട്ട് കണ്ണിൽ മുളകുപൊടി തേയ്ക്കുന്ന അമ്മയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. തെലങ്കാനയിലെ സൂര്യപ്പേട്ട് ജില്ലയിലാണ് സംഭവം.

കഞ്ചാവിന് അടിമപ്പെട്ടിരുന്ന മകൻ പണത്തിനായി നിരന്തരം ശല്യപ്പെടുത്തിയതോടെയാണ് അമ്മ മകനെ കെട്ടിയിട്ട് മുളകുപൊടി പ്രയോഗം നടത്തിയത്. കെട്ടിയിട്ട ശേഷം അമ്മ ഒറ്റക്ക് മുളക് തേക്കാൻ ശ്രമിച്ചെങ്കിലും സാധിക്കാത്തതിനെ തുടർന്ന് മറ്റൊരു സ്ത്രീ മകന്റെ രണ്ട് കൈകളും പിടിച്ചുവെച്ച ശേഷം മുളക് തേക്കുന്നതാണ് ദൃശ്യങ്ങളിൽ.

ആകെയുള്ളത് 50 ലക്ഷവും 10 പവനും; സ്വന്തം പേരിലുള്ള സ്വത്തുക്കള്‍ രാഹുല്‍ ഗാന്ധിയുടെ പേരിലെഴുതിവെച്ച് വയോധിക! രാഹുൽ ഗാന്ധിയെ ഇന്ത്യയ്ക്ക് ആവശ്യമെന്ന് പുഷ്പ

നിരവധി ആളുകൾ അമ്മ ചെയ്തകാര്യം ശരിയാണെന്നും തെറ്റാണെന്നും അഭിപ്രായവുമായി നിരവധി പേർ രംഗത്ത് എത്തിയിട്ടുണ്ട്. മുളകുപൊടി പ്രയോഗം വളരെ ക്രൂരമായി പോയെന്നുമാണ് ഉയരുന്ന പ്രതികരണങ്ങൾ. മകൻ തെറ്റ് ചെയ്‌തെങ്കിൽ അത് പൊലീസിൽ അറിയിക്കുകയാണ് വേണ്ടതെന്നാണ് നിരവധി പേർ പ്രതികരിച്ചത്. പ്രായപൂർത്തിയാകാത്ത കുട്ടിയോട് ക്രൂരമായാണ് അമ്മ പെരുമാറിയതെന്നും സമൂഹമാധ്യമങ്ങളിൽ പ്രതികരണം വരുന്നുണ്ട്.

Exit mobile version