ജയ്പൂര്‍: രാജ്യത്ത് വിവാഹം കഴിഞ്ഞവരും കഴിയാത്തവരും പ്രണയിച്ച് ഒളിച്ചോടുന്നത് പതിവ് കാഴ്ചയാണ്. ഒട്ടനവധി പേരാണ് അത്തരത്തില്‍ സ്വന്തം നിലപാടില്‍ ഉറച്ച് മുന്‍പോട്ട് പോകുന്നത്. പക്ഷേ ഇവിടെ പോയതിന് നരകയാതനയാണ് യുവാവിന് അനുഭവിക്കേണ്ടതായി വന്നിട്ടുള്ളത്. രാജ്യം എത്ര സ്വാതന്ത്യത്തില്‍ പോകുന്നുവെന്ന് പറഞ്ഞാലും പലയിടങ്ങളിലും ഇപ്പോഴും നാട്ടുകൂട്ടത്തിന്റെ കാടത്ത പരമായുള്ള ശിക്ഷാ വിധികള്‍ നിലനില്‍ക്കുന്നു എന്നതിന് തെളിവാണ് രാജസ്ഥാനില്‍ നിന്നുമുള്ള റിപ്പോര്‍ട്ട്.
ബാര്‍മര്‍ മേഖലയിലുള്ള യുവാവ്, വിവാഹിതയായ സ്ത്രീയുമായി ഒളിച്ചോടിയതിന് ഖാപ് പഞ്ചായത്ത് വിധിച്ച ശിക്ഷ വിധിയാണ് ചര്‍ച്ചാ വിഷയമാകുന്നത്. രണ്ട് മാസത്തേക്ക് വീടിനകത്ത് ചങ്ങലയില്‍ ബന്ധിച്ച് ഇടാനായിരുന്നു ഖാപ് പഞ്ചായത്തിന്റെ തീരുമാനം. 45 ദിവസം ഇത്തരത്തില്‍ നരകയാതന അനുഭവിച്ച് വന്ന മനോഹറിന് രക്ഷകരായി എത്തിയത് പോലീസ് ആയിരുന്നു.
പോലീസ് എത്തിയത് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അവിടേയ്ക്ക് പോലീസ് എത്തിയത്. ജിഡ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പറവു വില്ലേജിലാണ് സംഭവം നടന്നത്. മനോഹറും വിവാഹിതയായ ഒരു സ്ത്രീയുമായി അടുപ്പത്തിലായിരുന്നു. രണ്ട് മാസത്തിന് മുന്‍പാണ് ഇവര്‍ വീട് വിട്ട് ഇറങ്ങിയത്. മുംബൈയില്‍ വച്ച് പിടിയിലായ ഇവരെ നാട്ടിലെത്തിച്ചു. സ്ത്രീയെ അവരുടെ വീട്ടുകാരെ എല്‍പ്പിച്ച ശേഷമായിരുന്നു മനോഹറിനെ ശിക്ഷിക്കാന്‍ ഖാപ് പഞ്ചായത്ത് തീരുമാനിച്ചത്.
രണ്ട് മാസത്തേക്ക് ചങ്ങലയ്ക്കിടാനുള്ള ഖാപ് പഞ്ചായത്തിന്റെ തീരുമാനം മനോഹറിന്റെ കുടുംബം അക്ഷരംപ്രതി അനുസരിക്കുകയായിരുന്നു. മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് മനുഷ്യാവകാശകമ്മീഷന്‍ സംഭവം അറിഞ്ഞത്. മനോഹറിനെ മോചിപ്പിക്കണമെന്ന് കമ്മീഷന്‍ പോലീസിനോട് നിര്‍ദ്ദേശിക്കുകയായിരുന്നു. ഇയാളുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Discussion about this post