257 കോടി പിടിച്ചെടുത്ത വ്യവസായിയുടെ മകന്റെ വസതിയിൽ റെയ്ഡ്; പിടിച്ചെടുത്തത് 18 കോടി; പണം നാല് പെട്ടികളിൽ; കള്ളപ്പണം ബിജെപിയുടെതെന്ന് അഖിലേഷ് യാദവ്

ന്യൂഡൽഹി: ഉത്തർപ്രദേശിൽ 257 കോടിയോളം റെയ്ഡിൽ പിടിച്ചെടുത്ത കാൺപൂരിലെ വ്യവസായി പിയൂഷ് ജെയിന്റെ മകന്റെ വസതിയിൽ റെയ്ഡ്. കനൗജിലെ വസതിയിൽ നടന്ന റെയ്ഡിൽ 18 കോടി പിടിച്ചെടുത്തു. നാല് പെട്ടികളിൽ സൂക്ഷിച്ച പണം ജിഎസ്ടി ഇന്റലിജൻസാണ് പിടികൂടിയത്.

അതേസമയം വ്യവസായിയുടെ വീട്ടിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പിടിച്ചെടുത്ത കോടികളുടെ കള്ളപ്പണം ബിജെപിയുടേതാണെന്ന് അഖിലേഷ് യാദവ് ആരോപിച്ചു. എസ്പി നേതാവ് പുഷ്പരാജ് ജെയിനിന്റെ പേരിനോട് സാദൃശ്യമുള്ള പിയൂഷ് ജെയിൻ എന്ന പേരായതിനാൽ അബദ്ധത്തിലാണ് പരിശോധന നടത്തിയതെന്നും അഖിലേഷ് ആരോപിച്ചു.

Also Read-വാതിൽ തുറക്കാതായതോടെ ചവിട്ടിപ്പൊളിച്ചു; കുളിമുറിയിൽ ഒളിച്ച അനീഷിനെ കുത്തി വീഴ്ത്തി ലാലു പോലീസ് സ്‌റ്റേഷനിലേക്ക്; പെൺകുട്ടിയും അനീഷും അടുത്തത് പള്ളി ക്വയർ സംഘത്തിലൂടെ

പിയൂഷിന്റെ വീട്ടിൽ നിന്നുമാത്രം 90 കോടിയാണ് കണ്ടെത്തിയത്. വീട്ടിലെ രണ്ട് വലിയ അലമാരകളിൽ നിന്ന് നിറയെ പണം സൂക്ഷിച്ചിരിക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. ആദായ നികുതി വകുപ്പ് സംഘം 36 മണിക്കൂർ എടുത്താണ് റെയ്ഡ് പൂർത്തിയാക്കിയത്.

Exit mobile version