കട്ടക്ക്: തന്റെ കുടുംബത്തോടൊപ്പം 25 വർഷമായി സഹയാത്രികനായി ഉണ്ടായിരുന്ന റിക്ഷാവലിക്കാരന് ഒരു കോടിയിലേറെ വിലമതിക്കുന്ന തന്റെ സമ്പാദ്യം മുഴുവനും കൈമാറി വയോധിക. ഒഡീഷയിലെ കട്ടക്ക് സ്വദേശിനിയും 63-കാരിയുമായ മിനാതി പട്നായിക്കാണ് ഈ സന്മനസിനുടമ. തന്റെ കുടുംബത്തോടൊപ്പം എല്ലാക്കാലവും ഉണ്ടായിരുന്ന റിക്ഷാവലിക്കാരനായ ബുദ്ധാ സമലിനാണ് മിനാതി സമ്പത്ത് കൈമാറിയത്.
അതേസമയം, എന്നാൽ മിനാതിയുടെ കുടുംബത്തിൽനിന്ന് അവരുടെ നീക്കത്തിനെതിരെ എതിർപ്പ് ഉയർന്നിരുന്നു. മിനാതിയുടെ മൂന്നു സഹോദരിമാരാണ് എതിർപ്പുന്നയിച്ചത്. എന്നാൽ അതിനെ മറികടന്ന് തന്റെ തീരുമാനത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു മിനാതി.
ബുദ്ധയ്ക്ക് സമ്മാനമായി നൽകുന്നവയിൽ മൂന്നുനില വീട്, സ്വർണാഭരണങ്ങൾ ഉൾപ്പടെയുള്ള മുഴുവൻ സമ്പാദ്യവും ഉൾപ്പെടുന്നു. മിനാതിയുടെ ഭർത്താവിന്റെയും മകളുടെയും മരണത്തിന് ശേഷം ബുദ്ധയും കുടുംബവുമാണ് ഇവരെ പരിചരിച്ചിരുന്നത്. ‘എന്റെ കാര്യങ്ങളൊക്കെ നോക്കുന്ന ബുദ്ധയ്ക്കും കുടുംബത്തിനും എന്റെ സ്വത്തുക്കൾ നൽകുകയാണ്’- മിനാതി വാർത്താ ഏജൻസിയായ എഎൻഐയോടു പ്രതികരിച്ചു.
കഴിഞ്ഞ വർഷം വൃക്കരോഗത്തെ തുടർന്നാണ് മിനാതിയുടെ ഭർത്താവ് മരിച്ചത്. തുടർന്ന് മകൾ കോമളിന് ഒപ്പമായിരുന്നു മിനാതിയുടെ താമസം. എന്നാൽ ഈയടുത്ത് ഹൃദയസ്തംഭനത്തെ തുടർന്ന് കോമളും മരിച്ചു. ഭർത്താവും മകളും മരിച്ച ദുഃഖത്തിൽ കഴിഞ്ഞിരുന്ന മിനാതിയെ ബന്ധുക്കളാരും സംരക്ഷിച്ചിരുന്നില്ല.
Odisha: A 63-year-old widow has donated all her properties worth about Rs 1 crore to a rickshaw puller in Cuttack
"After my husband & daughter died in quick succession, Budha Samal & his family have been taking care of me so I'm giving him my properties," Minati Patnaik says pic.twitter.com/9djGEnn8jn
— ANI (@ANI) November 14, 2021
‘എന്നെ ആരും പിന്തുണച്ചില്ല. ഞാൻ തീർത്തും തനിച്ചായിരുന്നു. എന്നാൽ ബുദ്ധയും കുടുംബവും എനിക്കൊപ്പം നിന്നു. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ എന്റെ ആരോഗ്യകാര്യങ്ങളും ശ്രദ്ധിച്ചു. തന്റെ ബന്ധുക്കൾക്ക് ആവശ്യത്തിന് വസ്തുവകകളുണ്ട്. എന്റേത് പാവപ്പെട്ട കുടുംബത്തിന് നൽകണമെന്നായിരുന്നു എക്കാലത്തെയും ആഗ്രഹം’- മിനാതി ഇന്ത്യാ ടുഡേയോടു പ്രതികരിച്ചു.
നിയമപരമായാണ് മിനാതി എല്ലാ വസ്തുവകകളും ബുദ്ധയ്ക്കും കുടുംബത്തിനും നൽകിയത്. തന്റെ മരണശേഷം ആരും ബുദ്ധയെയും കുടുംബത്തെയും ബുദ്ധിമുട്ടിക്കാതിരിക്കാനാണ് മിനാതിയുടെ ഈ നീക്കം. സ്വത്ത് നൽകിയതിലൂടെ ബുദ്ധയ്ക്കു വേണ്ടി വലിയകാര്യം ചെയ്തതല്ലെന്നും അവർ അത് അർഹിക്കുന്നുണ്ടെന്നും മിനാതി കൂട്ടിച്ചേർത്തു.
മാതാപിതാക്കളെ കൂടാതെ ഭാര്യയും രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും ചേർന്നതാണ് ബുദ്ധയുടെ കുടുംബം. സ്വത്ത് സമ്മാനിക്കാനുള്ള മിനാതിയുടെ നീക്കം തന്നെ ആശ്ചര്യപ്പെടുത്തിയെന്ന് ബുദ്ധ പറഞ്ഞു.
Discussion about this post