മുംബൈ: ഭീഷണിപ്പെടുത്തി പണം തട്ടി മുങ്ങിയ മുൻ മുംബൈ പോലീസ് കമ്മീഷണർ പരംബീർ സിങ് ഉൾപ്പടെ 3 പേരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കണമെന്ന് കോടതിയിൽ ഹർജി. ഒളിവിൽ കഴിയുന്ന ഇവരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കാനുള്ള ഹർജി മുംബൈ ക്രൈംബ്രാഞ്ച് ആണ് മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.
അധോലോക കുറ്റവാളി ഛോട്ടാ ഷക്കീലിന്റെ അനുയായി റിയാസ് ഭാട്ടിയും വിനയ് സിങ് എന്നയാളുമാണു മറ്റു 2 പേർ. പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ അനുവദിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
മേയിൽ അവധിയിൽ പ്രവേശിച്ച പരംബിർ സിങ് പിന്നീട് ഇതുവരെ ജോലിയിൽ ഹാജരാകാത്തതിനാൽ സസ്‌പെൻഡ് ചെയ്യാനുള്ള നടപടികളിലാണ് ആഭ്യന്തരവകുപ്പ്.
Discussion about this post