മുംബൈ: മൂന്നു മാസം പ്രായമായ കുഞ്ഞിനെ അമ്മ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. പൂനെയിലാണ് ദാരഉണ സംഭവം. കുഞ്ഞിന്റെ മൃതദേഹം 13 വയസുള്ള മൂത്ത മകനെ കൊണ്ട് മറവു ചെയ്യിക്കുകയും ചെയ്തു. സംഭവത്തില്‍ പ്രതിയായ പല്ലവി ബോംഗെ എന്ന സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. മൂത്ത മകനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നത് ഇങ്ങനെ;
പല്ലവി ഭര്‍ത്താവുമായി അകന്ന് കഴിയുകയായിരുന്നു. ഇവര്‍ക്ക് മറ്റൊരാളുമായി പ്രണയബന്ധം ഉണ്ടായിരുന്നു. ഇവരുടെ ഈ ബന്ധത്തെക്കുറിച്ചും ഗര്‍ഭിണിയായതിനെക്കുറിച്ചുമെല്ലാം നാട്ടുകാര്‍ അറിഞ്ഞു. മൂന്ന് മാസം മുന്‍പ് ഇവര്‍ പെണ്‍കുഞ്ഞിനെ പ്രസവിച്ചു. എന്നാല്‍ പിന്നീട് കുഞ്ഞിനെ കാണാതായതാണ് സംശയത്തിനിടയാക്കിയത്.
പോലീസിന് വിവരം ലഭിച്ചതോടെ കേസായി. ചോദ്യം ചെയ്യലില്‍, കുഞ്ഞിനെ അമ്മ കഴുത്തുഞെരിച്ച് കൊന്നുവെന്നു മൂത്ത കുട്ടി വെളിപ്പെടുത്തി. അമ്മ പറഞ്ഞത് അനുസരിച്ച് പുഴയുടെ തീരത്തായി മൃതദേഹം കുഴിച്ചിട്ടത് താനാണെന്നും കുട്ടി വെളിപ്പെടുത്തി. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ പുഴയോരത്തുനിന്ന് പൊലീസ് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തു.
Discussion about this post