മുംബൈ: ഭാവിയില്‍ പേര് കളങ്കപ്പെടുത്തുന്ന തരത്തില്‍ ഒന്നും ചെയ്യില്ലെന്ന് ഉറപ്പ് നല്കി ഷാരൂഖ് ഖാന്റെ മകന് 23 കാരന് ആര്യന് ഖാന്. ഇനിയുള്ള പാവപ്പെട്ടവരുടെ ക്ഷേമത്തിനായി മാത്രം പ്രവര്‍ത്തിക്കുമെന്നും ആര്യന് ഉറപ്പു നല്കി. ജയിലിലെ കൗണ്‍സിലിങ്ങിനിടെയാണ് ആര്യന് ഖാന് ഉറപ്പ് നല്‍കിയത്.
ആഡംബര കപ്പലില്‍ ലഹരി പാര്‍ട്ടിക്കിടെ അറസ്റ്റിലായി ആര്‍തര്‍ റോഡ് ജയിലില്‍ കഴിയുന്ന ആര്യന് നര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ (എന്‍സിബി) സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയും സാമൂഹിക പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ള സംഘമാണ് ആര്യന് കൗണ്‍സിലിങ് നല്‍കുന്നത്.
പാവപ്പെട്ടവരുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുമെന്ന് ആര്യന് സമ്മതിച്ചതായി എന്‍സിബി ഉദ്യോഗസ്ഥന് പറഞ്ഞു. കേസില്‍ അറസ്റ്റിലായ രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ 7 പ്രതികള്‍ക്കും കൗണ്‍സലിങ് നല്കി. പ്രത്യേക കോടതി മറ്റന്നാള്‍ ആര്യന്റെ ജാമ്യാപേക്ഷയില്‍ വിധി പറയും.
Discussion about this post