സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് അന്വേഷിച്ച ഐപിഎസ് ഉദ്യോഗസ്ഥനെ കേന്ദ്രസര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു. ഗുജറാത്ത് കേഡര്‍ ഐപിഎസ് ഓഫീസറായ രജനീഷ് റായിയെ ആണ് സസ്പെന്‍ഡ് ചെയ്തത്. ഔദ്യോഗിക ചുമതല അനുവാദമില്ലാതെ കൈമാറിയെന്നാരോപിച്ചാണ് സസ്പെന്ഷന്.
52 കാരനായ രജനീഷ് റായ് മുന്നുമാസങ്ങള്‍ക്ക് മുന്‍പ് സ്വയം വിരമിക്കലിന് അനുമതി തേടി അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അപേക്ഷ മന്ത്രാലയം നിരസിച്ചു. മന്ത്രാലയത്തിന്റെ തീരുമാനത്തിനെതിരെ അഹമ്മദാബാദിലെ സെന്‍ഡ്രല്‍ അഡ്മിനിസ്ട്രേറ്റീസ് ട്രൈബ്യൂണലിനെയും റായ് സമീപിച്ചിരുന്നു. ഇതില്‍ നടപടി തുടരവെയാണ് പുതിയ തീരുമാനം.
Discussion about this post