കൊല്‍ക്കത്ത: കനത്ത മഴയില്‍ നനഞ്ഞുകുതിര്‍ന്ന തെരുവുനായ്ക്കള്‍ക്ക് സ്വന്തം കുടക്കീഴില് അഭയമൊരുക്കി പോലീസുകാരന്. കൊല്‍ക്കത്തയിലെ തരുണ്‍ കുമാര്‍ താക്കൂര്‍ എന്ന ട്രാഫിക് പോലീസുകാരനാണ് വാഹനം നിയന്ത്രിക്കുന്നതിനിടയില്‍ നന്മ കൊണ്ട് ഹൃദയം കീഴടക്കുന്നത്.
സയാന് ചക്രബര്‍ത്തിയെന്ന ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ഫോട്ടോയാണ് സോഷ്യല്‍ലോകത്ത് വൈറലായിരിക്കുന്നത്. ഫോട്ടോ കൊല്‍ക്കത്ത പോലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഈ മാസം 20നാണ് സംഭവം. തിരക്കേറിയ ജംങ്ഷനില്‍ വാഹനങ്ങള്‍ നിയന്ത്രിക്കുന്നതിനിടയിലും നായ്ക്കള്‍ക്ക് മഴകൊള്ളാതിരിക്കാന്‍ തരുണ്‍ കുമാര്‍ ശ്രദ്ധിക്കുന്നുണ്ട്.
കഴിഞ്ഞ 14 വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന മഴയാണ് ഈ വര്‍ഷം സെപ്തംബറില്‍ കൊല്‍ക്കത്തയില്‍ ലഭിച്ചത്. കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. നിരവധി നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Moment of the Day!
Constable Tarun Kumar Mandal of East Traffic Guard, near the 7 point crossing at Park Circus. #WeCareWeDare pic.twitter.com/pnUGYIRKkA
— Kolkata Police (@KolkataPolice) September 18, 2021
Discussion about this post