അലഹബാദ്: അഞ്ചു കുഞ്ഞുങ്ങളുമായി യുവതി കിണറ്റില്‍ ചാടി. നാലു കുട്ടികള്‍ മരിച്ചു. ഗുജറാത്തിലെ ഭവനനഗറില്‍ ഇന്നലെ ഗീത ഭാലിയ എന്ന യുവതിയാണ് ആത്മഹത്യാ ശ്രമം നടത്തിയത്.
മക്കള്‍ക്കൊപ്പം കിണറ്റില്‍ ചാടുകയായിരുന്നു. ഗീതയേയും പത്തു വയസുള്ള മൂത്ത മകള്‍ ധാമിഷ്ടയേയും നാട്ടുകാര്‍ രക്ഷപ്പെടുത്തി. ആത്മാക്കളുടെ ഉപദ്രവവും, സാമ്പത്തിക പ്രയാസങ്ങളുമാണ് അത്മഹത്യശ്രമം നടത്താന്‍ പ്രേരിപ്പിച്ചതെന്ന് യുവതി പോലീസീനോട് പറഞ്ഞു.
അതേസമയം ഒന്നരവയസിനും എട്ടു വയസിനും ഇടയിലുളള ഇവരുടെ നാലുമക്കള്‍ മരിച്ചു. കര്‍ഷക തൊഴിലാളിയാണ് ഗീത. ഇവരുടെ ഭര്‍ത്താവ് ധര്‍മഷി ഇവര്‍ക്കൊപ്പമില്ലായിരുന്നു. ഗീത ദുര്‍മന്ത്രവാദത്തില്‍ വിശ്വസിച്ചിരുന്നതായി ഭര്‍ത്താവ് വ്യക്തമാക്കി.
ക്ഷേത്രത്തിലേക്ക് പോകുകയാണെന്ന് പറഞ്ഞ് അടുത്ത ഗ്രാമത്തിലെത്തിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മക്കളെ കിണറ്റിലേക്കെറിഞ്ഞ ശേഷം ഗീതയും കിണറിലേക്ക് ചാടുകയായിരുന്നു.
Discussion about this post