മധ്യപ്രദേശ്: ഇര തേടി സ്റ്റേഷനറി കടയ്ക്കുള്ളില്‍ കയറിയ മൂര്‍ഖന്‍ പാമ്പിന്റെ വീഡിയോ സോഷ്യല്‍ ലോകത്ത് വൈറലായിരിക്കുകയാണ്. വിഷപ്പാമ്പിനെ കണ്ട് ഭയന്ന യുവാവ് ഉടന്‍ തന്നെ കടയ്ക്കുള്ളില്‍ നിന്നു പുറത്തുകടന്നു.
എലിയുടെ പിന്നാലെ പാഞ്ഞ പാമ്പ് താഴേക്കിറങ്ങി തറയിലൂടെ ഇഴഞ്ഞു നീങ്ങി. അതിവേഗത്തിലാണ് പാമ്പ് ഇരയുടെ പിന്നാലെ പാഞ്ഞതെങ്കിലും എലി നിമിഷങ്ങള്‍ക്കകം രക്ഷപ്പെട്ടു. ഇരയെ നഷ്ടപ്പെട്ട പാമ്പ് വീണ്ടും അതിനെ തിരഞ്ഞ് മുകളില്‍ സാധനങ്ങള്‍ അടുക്കിയിരിക്കുന്ന ഷെല്‍ഫിനരികിലേക്ക് കയറി.
ഷെന്ഫിനരികിലും സാധനങ്ങള്ക്കിടയിലുമായി ഇഴഞ്ഞ മൂര്‍ഖന്‍ അതിനിടയിലെ വിടവിലൂടെ ഇഴഞ്ഞു മറയുകയും ചെയ്തു. കടയില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയിലാണ് നടുക്കുന്ന ഈ ദൃശ്യം പതിഞ്ഞത്.
Discussion about this post