ലഖ്‌നൗ: ഉത്തര്‍പ്രദേശ് സര്‍ക്കാരിനേയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വാനോളം പ്രശംസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ക്രമസമാധാനത്തിന്റെ കാര്യത്തില്‍ യോഗി ആദിത്യനാഥ് യുപിയെ ഒന്നാം സ്ഥാനത്തേക്ക് നയിച്ചെന്ന് അദ്ദേഹം പറഞ്ഞു.
ഉത്തര്‍പ്രദേശ് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറന്‍സിക് സയന്‍സസിന്റെ ശിലാസ്ഥാപനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആറുവര്‍ഷത്തോളം, 2019 വരെ യുപിയില്‍ ഞാന്‍ ധാരാളം യാത്ര ചെയ്തിട്ടുണ്ട്. അതിനാല്‍, മുമ്പ് ഉണ്ടായിരുന്ന യുപിയെ എനിക്ക് നന്നായി അറിയാം. 2021-ല്‍ എത്തി നില്‍ക്കുമ്പോള്‍ യോഗി ആദിത്യനാഥും അദ്ദേഹത്തിന്റെ സംഘവും ചേര്‍ന്ന് യുപിയെ ക്രമസമാധാനത്തിന്റെ മുഖ്യകേന്ദ്രമാക്കി മാറ്റി-ചടങ്ങില്‍ അമിത് ഷാ പറഞ്ഞു.
മുമ്പ് പടിഞ്ഞാറന്‍ യുപിയില്‍ ക്രമസമാധാന പ്രശ്നം ഗുരുതരമായിരുന്നു. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം, ഭൂമാഫിയയുടെ അഴിഞ്ഞാട്ടം, കലാപങ്ങള്‍ എന്നിവ ഇവിടെ വ്യാപകമായിരുന്നു,

എന്നാല്‍ 2017 മുതല്‍ ഞങ്ങള്‍ ഉത്തര്‍പ്രദേശിനെ ഒരു വികസിത സംസ്ഥാനമാക്കി മാറ്റിക്കൊണ്ടിരിക്കിയാണ്. ബിജെപി അന്ന് വാഗ്ദാനം ചെയ്തതുപോലെ യുപിയുടെ ക്രമസമാധാനത്തില്‍ വലിയ മാറ്റങ്ങളാണുണ്ടായതെന്നും അമിത് ഷാ പറഞ്ഞു.
കുടുംബങ്ങള്‍, ബി.ജെ.പിയുമായി അടുത്തബന്ധം സൂക്ഷിക്കുന്നവര്‍ എന്നിവ നോക്കിയല്ല ബി.ജെ.പി സര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കുന്നത്. പാവപ്പെട്ടവരുടെ ഉന്നമനം, ക്രമസമാധാനപാലനം എന്നിവയാണ് ബിജെപി സര്‍ക്കാരുകളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഏറ്റവും ദരിദ്രരായ ജനങ്ങളുടെ വികസനത്തിനായാണ് ബിജെപി സര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിര്‍ണായകമായ ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന്റെ ഒരുക്കത്തിന്റെ ഭാഗമായി കൂടിയാണ് ഇന്നത്തെ അമിത് ഷായുടെ സന്ദര്‍ശനം.
















Discussion about this post