ഭോപ്പാല്‍: മന്ത്രിയ്ക്കൊപ്പം സെല്‍ഫി എടുക്കാന്‍ 100 രൂപ ബിജെപിയ്ക്ക് നല്‍കണം. മധ്യപ്രദേശിലെ ബിജെപി മന്ത്രി ഉഷാ ഠാക്കൂര്‍ ആണ് സെല്‍ഫിയ്ക്ക് പണം ആവശ്യപ്പെടുന്നത്. മധ്യപ്രദേശിലെ ബിജെപി സര്‍ക്കാരില്‍ വിനോദ സഞ്ചാര-സാംസ്കാരിക വകുപ്പുമന്ത്രിയാണ് ഉഷ.
ഈ തുക പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുമെന്നും അവര്‍ അവകാശപ്പെട്ടു. സെല്‍ഫിക്ക് നിന്നുകൊടുക്കല്‍ സമയം എടുക്കുന്ന ഏര്‍പ്പാടാണെന്നും തന്റെ പരിപാടികള്‍ ഇത് കാരണം താമസിക്കാറുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സെല്‍ഫിയെടുത്ത് ഒരുപാട് സമയം പാഴായിപ്പോകുന്നുണ്ട്. പരിപാടികള്‍ക്കായി മണിക്കൂറുകള്‍ വൈകിപ്പോകാറുമുണ്ട്. എനിക്കൊപ്പം സെല്‍ഫി എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ബിജെപിയുടെ പ്രാദേശിക മണ്ഡല് യൂണിറ്റിന്റെ ട്രഷറിയില്‍ നൂറുരൂപ നിക്ഷേപിക്കണമെന്നാണ് സംഘടനയുടെ കാഴ്ചപ്പാടില്‍ നിന്ന് നോക്കുമ്പോള്‍ കരുതുന്നത്- ഉഷ പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
പൂച്ചെണ്ടുകള്‍ താന്‍ സ്വീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു. പൂക്കളില്‍ ലക്ഷ്മീദേവി വസിക്കുന്നതിനാല്‍ അവ ഭഗവാന് വിഷ്ണുവിന് മാത്രം സമര്‍പ്പിക്കാനുള്ളതാണ്. പൂക്കള്‍ക്ക് പകരം താന്‍ പുസ്തകങ്ങള്‍ സ്വീകരിച്ചുകൊള്ളാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post