മുംബൈ: മുംബൈ-പുണെ എക്സ്പ്രസ് വേയില്‍ കണ്ടെയ്നര്‍ ട്രക്ക് കാറുമായി കൂട്ടിയിടിച്ച് അപകടം. നാല് വയസുള്ള കുട്ടി ഉള്‍പ്പടെ മൂന്നു പേര് ദാരുണമായി മരണപ്പെട്ടു. ഡ്രൈവറെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നിയന്ത്രണം വിട്ട കണ്ടെയ്നര്‍ ട്രക്ക് കാറിലേക്ക് പാഞ്ഞുകയറുകയായിരുന്നു. മുന്നോട്ടുനീങ്ങിയ കാര്‍ മുന്നില്‍ സഞ്ചരിക്കുകയായിരുന്ന മറ്റൊരു ട്രക്കില്‍ ചെന്നിടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് കാറില്‍ തീപടര്‍ന്നു. നാലുവയസ്സുളള കുട്ടി സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.
പട്രോളിങ് നടത്തുകയായിരുന്ന ഹൈവേ പോലീസിന്റെ സംഘം ഉടന്‍ തന്നെ സ്ഥലത്തെത്തി. വാഹനത്തില്‍ കുടുങ്ങിക്കിടക്കുകയായിരുന്ന കണ്ടെയ്നര്‍ ട്രക്കിന്റെ ഡ്രൈവറെ രക്ഷപ്പെടുത്തിയത് ഇവരാണ്.
Discussion about this post