മുംബൈ: മൊബൈല്‍ ഫോണിന് റേഞ്ച് തിരഞ്ഞ് മരത്തില്‍ കയറിയ 15 കാരന് ഇടിമിന്നലേറ്റു ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ പാല്‍ഗഢ് ജില്ലയിലാണ് നാടിനെ നടുക്കിയ ദുരന്തം. സംഭവത്തില്‍ രവീന്ദ്ര കോര്ഡയെന്ന പതിനഞ്ചുകാരനാണ് മരിച്ചത്.
ദഹാനുയിലെ മങ്കര്പാഡയില് തിങ്കളാഴ്ച വൈകിട്ടാണ് അപകടം നടന്നത്. നാല് കുട്ടികള്‍ ചേര്‍ന്ന് കാലി മേയ്ക്കാന്‍ പോയതിനിടയിലായിരുന്നു അപകടം നടന്നത്.
മൊബൈല്‍ ഫോണ്‍ കണക്ഷന് മുറിഞ്ഞതോടെ റേഞ്ചിനായി കുട്ടികള്‍ മരത്തില്‍ കയറി.ഇതിനിടെ പെട്ടെന്ന് ഇടിമിന്നലോടു കൂടിയ കനത്ത മഴ എത്തുകയായിരുന്നു. നാലു പേരും മിന്നലേറ്റുവീണെങ്കിലും രവീന്ദ്ര കോര്ഡയെന്ന കൗമാരക്കാരന് തത്ക്ഷണം മരിച്ചു.
മറ്റുള്ളവര്‍ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ച പതിനഞ്ചുകാരന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണെന്ന് തഹസില്‍ദാര്‍ വ്യക്തമാക്കി.
Discussion about this post