ന്യൂഡല്‍ഹി: പ്രധാനമന്ത്രി സ്ഥാനത്തേക്ക് അടുത്തവര്‍ഷം ഒഴിവൊന്നുമില്ലെന്ന് ബിജെപി നേതാവ് റാം മാധവ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനര്‍ത്ഥിയാക്കണമെന്ന ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്റെ പ്രസ്താവനയ്ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ഒന്നുചേര്‍ന്ന് കാത്തിരിക്കട്ടെ. അവര്‍ക്ക് എല്ലാ ആശംസയും നേരുന്നു. എന്നാല്‍, പ്രധാനമന്ത്രിസ്ഥാനം അടുത്തവര്‍ഷം ഒഴിവുവരില്ലെന്ന് റാം മാധവ് പറഞ്ഞു. ചെന്നൈയില്‍ നടത്തിയ പ്രസംഗത്തിനിടെ നരേന്ദ്ര മോഡിയുടേത് ഫാസിസ്റ്റ് ഭരണമെന്ന സ്റ്റാലിന്റെ പ്രസ്താവനെയേയും റാം മാധവ് വിമര്‍ശിച്ചു.
ഈ വാക്കുകള്‍ സ്റ്റാലിനില്‍നിന്ന് പ്രതീക്ഷിച്ചില്ല. ഇത്തരത്തിലുള്ള ഭാഷ പ്രയോഗിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.