തിരുവള്ളൂര്‍: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് തമിഴ്‌നാട്ടിലും ആത്മഹത്യ. യുവതി ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ചു. തിരുവള്ളൂര്‍ സ്വദേശി ജ്യോതിശ്രീയാണ് മരിച്ചത്. സ്ത്രീധന പീഡനമാണ് മരണകാരണമെന്ന് വിശദീകരിച്ച് ബന്ധുക്കള്‍ക്ക് വീഡിയോ സന്ദേശം യുവതി കുടുംബാംഗങ്ങള്‍ക്ക് അയച്ചു. ഇതിനു പുറമെ, ആത്മഹത്യാ കുറിപ്പിന്റെ ചിത്രവും ബന്ധുക്കള്‍ക്ക് ജ്യോതിശ്രീ അയച്ചു.
സംഭവത്തില്‍, ഭര്‍ത്താവിനെ ഉള്‍പ്പടെ മൂന്ന് പേരെ സംഭവത്തില്‍ അറസ്റ്റ് ചെയ്തു. എന്റെ ഭര്‍ത്താവും ഭര്‍തൃമാതാവുമാണ് മരണത്തിന് കാരണക്കാര്‍. കരഞ്ഞ് കരഞ്ഞ് എന്റെ കണ്ണുനീര്‍ വറ്റി. ഇവര്‍ക്ക് കര്‍ശനമായ ശിക്ഷ ഉറപ്പാക്കണം – ആത്മഹത്യ ചെയ്യും മുന്‍പ് ബന്ധുക്കള്‍ക്ക് അയച്ച വീഡിയോയില്‍ ജ്യോതിശ്രീ പറയുന്നു. കല്യാണം കഴിഞ്ഞത് മുതല്‍ കരഞ്ഞ് കരഞ്ഞ് കണ്ണുനീര്‍ വറ്റിയെന്നും ജ്യോതിശ്രീ പറയുന്നു.
കഴിഞ്ഞ ഡിസംബര്‍ 25നായിരുന്നു തിരുമുള്ളെവയല്‍ സ്വദേശി ബാലമുരുകനുമായുള്ള വിവാഹം. 60 പവന്‍ സ്വര്‍ണ്ണവും 25 ലക്ഷം രൂപയുമാണ് വീട്ടുകാര്‍ പറഞ്ഞുറപ്പിച്ചത്. സ്വര്‍ണ്ണം മുഴുവന്‍ നല്‍കിയെങ്കിലും തുക നല്‍കാന്‍ കുടുംബത്തിന് സാധിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ ഭര്‍തൃവീട്ടുകാരുടെ മര്‍ദ്ദനമായിരുന്നുവെന്ന് ജ്യോതിശ്രീ പറഞ്ഞു. ഫാര്‍മസി ഉപരിപഠനത്തിന് പോണമെന്ന് ആവശ്യപ്പെട്ടെങ്കിലും രണ്ട് വീട്ടുകാരും അനുവദിച്ചില്ല. രണ്ട് മാസം മുമ്പ് സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തിയെങ്കിലും വീണ്ടും ബാലമുരുകന്‍ വന്ന് സംസാരിച്ച് ജ്യോതിശ്രീയെ വിളിച്ചുകൊണ്ട് പോവുകയായിരുന്നു.
എന്നാല്‍ ഇതിന് ശേഷവും ഉപദ്രവം തുടര്‍ന്നു. സ്വന്തം വീട്ടുകാരോട് പറഞ്ഞിട്ടും അവിടെ പിടിച്ചുനില്‍ക്കാനായിരുന്നു ഉപദേശമെന്ന് ജ്യോതിശ്രീയുടെ ആത്മഹത്യക്കുറിപ്പില്‍ പറയുന്നു. കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം.
Discussion about this post