വിമാനത്തില്‍ നിന്ന് യാത്രക്കാരന്‍ പുറത്തേയ്ക്ക് ചാടി; സാഹസം പറന്നുയരുന്നതിന് തൊട്ടുമുന്‍പ്, വിമാനം വൈകിയത് മൂന്നു മണിക്കൂറോളം

LA airport | Bignewslive

വാഷിങ്ടണ്‍: വിമാനത്തില്‍ നിന്ന് പുറത്തേയ്ക്ക് ചാടിയ യാത്രക്കാരന്‍ കസ്റ്റഡിയില്‍. ഓടിത്തുടങ്ങിയ വിമാനത്തില്‍ നിന്ന് ചാടിയായിരുന്നു സാഹസം. ഇതേതുടര്‍ന്ന് മൂന്ന് മണിക്കൂറോളം വിമാനം വൈകി. ലോസ് ആഞ്ചലിസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. വെള്ളിയാഴ്ച രാത്രി ഏഴ് മണിയോടെ വിമാനം പറന്നുയരുന്നതിന് തൊട്ടു മുമ്പായിരുന്നു യാത്രക്കാരന്‍ പുറത്തേയ്ക്ക് ചാടിയത്.

സോള്‍ട്ട് ലേക്ക് സിറ്റിയിലേക്കുള്ള സ്‌കൈവെസ്റ്റ് വിമാനത്തിലെ യാത്രക്കാരനാണ് സര്‍വീസ് ഡോര്‍ തുറന്ന് പുറത്തേക്ക് ചാടിയത്. അതിന് മുമ്പ് അയാള്‍ കോക്ക് പിറ്റിനുള്ളിലേക്ക് അതിക്രമിച്ചു കടക്കാനുള്ള ശ്രമം നടത്തിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്. റണ്‍വേയിലേക്ക് വീണ ഇയാള്‍ക്ക് ഗുരുതര പരിക്കുകളില്ലെന്നാണ് റിപ്പോര്‍ട്ട്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Exit mobile version