സമത്വത്തിന് എതിരായ ബ്രാഹ്മണിസത്തെ പിഴുതെറിയണമെന്ന് ട്വീറ്റ്; നടൻ ചേതൻകുമാറിനെ നാലു മണിക്കൂറോളം ചോദ്യം ചെയ്ത് പോലീസ്

ബ്രാഹ്മണിസത്തെ വിമർശിച്ച് ട്വീറ്റ് ചെയ്തതിന് കന്നഡ താരം ചേതൻ കുമാറിനെതിരെ പോലീസിന്റ നീക്കം. സാമൂഹ്യപ്രവർത്തകൻ കൂടിയായ ചേതനെ പോലീസ് നാല് മണിക്കൂറോളമാണ് ചോദ്യം ചെയ്തത്. ഇക്കാര്യം അദ്ദേഹം തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

‘ബസവനഗുഡി പോലീസ് സ്റ്റേഷനിൽ ബ്രാഹ്മണിസത്തിനെതിരായ എന്റെ പോസ്റ്റുകൾ സംബന്ധിച്ച് നാല് മണിക്കൂറോളം ചോദ്യം ചെയ്യലിന് വിധേയനാകേണ്ടി വന്നു. ഞാൻ സത്യത്തിനും ജനാധിപത്യത്തിനൊപ്പം നിൽക്കുന്നു. സമത്വത്തിനും നീതിക്കും വേണ്ടിയുള്ള ഈ പോരാട്ടത്തിൽ എന്റേതായ ചെറിയ പങ്ക് നൽകാൻ സാധിച്ചു എന്നതിൽ സന്തോഷം’, ചോദ്യം ചെയ്യലിനെക്കുറിച്ച് ചെത്താൻ കുമാർ ട്വിറ്ററിൽ കുറിച്ചു. മതവികാരം വ്രണപ്പെടുത്തുക, രാജ്യത്തിന്റെ ഐക്യം തകർക്കാൻ ശ്രമിക്കുക തുടങ്ങിയ കാര്യങ്ങൾ ആരോപിച്ചാണ് കേസ് എടുത്തിരിക്കുന്നത്.

സമത്വം നീതിയ്ക്കും എതിരാണ് ബ്രാഹ്മണിസമെന്നും അതിനാൽ ബ്രാഹ്മണിസത്തെ സമൂഹത്തിൽ നിന്നും പിഴുതെറിയണമെന്നുമായിരുന്നു ചേതൻ കുമാറിന്റെ ട്വീറ്റ്. ഈ ട്വീറ്റിൽ പ്രകോപിതരായ കർണാടകത്തിലെ ബ്രാഹ്മിൺ ഡെവലപ്‌മെന്റ് ബോർഡ് നൽകിയ പരാതിയിലാണ്േപാലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ബ്രാഹ്മിൺ ഡെവലപ്‌മെന്റ് ബോർഡ് ചെയർമാൻ സച്ചിദാനന്ദ മൂർത്തി, വിപ്ര യുവ വേദിക പ്രസിഡന്റ് എന്നിവരുടെ പരാതിയിൽ ബസവനഗുഡി, ഉൾസൂർ ഗേറ്റ് എന്നീ പോലീസ് സ്റ്റേഷനുകളിലാണ് നടനെതിരെ കേസുകൾ എടുത്തിരിക്കുന്നത്.

Exit mobile version