ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ തുറുപ്പുചീട്ടായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഇമേജ് ഇടിഞ്ഞ താണതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അടുത്തകാലത്തായി നടന്ന തെരഞ്ഞെടുപ്പുകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി നേരിട്ടെത്തി പ്രചരണം നടത്തിയ 70 ശതമാനം മണ്ഡലങ്ങളും ബിജെപിയെ കൈവിട്ടു. 80 മണ്ഡലങ്ങളിലായി മുപ്പതോളം സ്ഥലങ്ങളില്‍ മോഡി സംസാരിച്ചു. അതില്‍ 23 മണ്ഡലങ്ങളില്‍ ബിജെപി ജയിക്കുകയും 57 മണ്ഡലങ്ങളില്‍ തോല്‍ക്കുകയും ചെയ്തു. ഇന്ത്യാസ്പെന്‍ഡ് നടത്തിയ പഠനറിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്.
മധ്യപ്രദേശിലും രാജസ്ഥാനിലും 22 തെരഞ്ഞെടുപ്പ് റാലികള്‍ മോഡി നടത്തിയിരുന്നു. എന്നാല്‍ അവിടങ്ങളിലെ 54 സീറ്റുകളില്‍ 22 എണ്ണത്തില്‍ മാത്രമായിരുന്നു ബിജെപി വിജയം.
ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം സംസ്ഥാനങ്ങളിലായി എട്ട് പ്രചരണറാലികളും മോഡി നടത്തി. ഇതില്‍ 26 മണ്ഡലങ്ങളില്‍ കേവലം ഒരെണ്ണത്തില്‍ മാത്രമായിരുന്നു ബിജെപിക്ക് ജയിക്കാനായത്.
Discussion about this post