ആഗ്ര : വനിത പോലീസിനെ ആക്രമിച്ച സംഭവത്തില്‍ യു.എസ് വനിത അറസ്റ്റില്‍. മഥുരയില്‍ താമസിക്കുന്ന റവേക്കയെയാണ് വനിതാ സബ് ഇന്‍സ്പെക്ടര്‍ റീതുവിന്റെ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്തത്.
വൃന്ദാവന്‍ നഗരത്തില്‍ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനിടെയായിരുന്നു സംഭവം. പൊതുസ്ഥലത്ത് നിര്‍മിച്ച കുടില്‍ പൊളിച്ചുനീക്കുന്നതിനിടെ റവേക്ക ജെ.സി.ബിക്ക് മുന്നില്‍ ഇരിപ്പുറപ്പിച്ച് അധികൃതരുടെ നടപടികള്‍ തടസ്സപ്പെടുത്തുകയും തുടര്‍ന്ന് വനിത പോലീസ് ഇന്‍സ്പെക്ടര്‍ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെ ഇന്‍സ്പെക്ടറെ ആക്രമിക്കുകയുമായിരുന്നു.
ഇന്‍സ്പെക്ടറുടെ കഴുത്തില്‍ പിടിച്ച് വലിച്ച ഇവര്‍ പോലീസിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് കൂടുതല്‍ പോലീസെത്തിയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. തന്റെ ഗുരുവിന്റെ കുടിലാണെന്നും അത് പൊളിക്കരുതെന്നുമാണ് റബേക്ക പറഞ്ഞതെന്ന് സര്‍ക്കിള്‍ ഓഫീസര്‍ ഗൗരവ് ത്രിപാഠി പറഞ്ഞു. വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
അഞ്ച് വര്‍ഷമായി ഇവര്‍ മഥുരയിലാണ് താമസം. ഇവിടെ ഇവര്‍ രാധാ ദാസ് എന്ന പേരിലാണ് അറിയപ്പെടുന്നത്.
Discussion about this post