ഭഡോഹി: കാമുകി വിവാഹദിനത്തിൽ വീട്ടിലേക്ക് പെൺവേഷം കെട്ടി എത്തിയ യുവിവാനെ കൈയ്യോടെ പിടികൂടി നാട്ടുകാരും ബന്ധുക്കളും. പെണ്ണായി വെഷം കെട്ടിയത് വീട്ടിലേക്ക് എളുപ്പത്തിൽ കയറിപ്പറ്റാൻ വേണ്ടിയായിരുന്നു. എന്നാൽ യുവാവിന്റെ അസ്വഭാവികമായ പെരുമാറ്റം കാരണം സംശയം തോന്നുകയും ബന്ധുക്കൾ പിടികൂടുകയുമായിരുന്നു. യുവാവ് കാമുകിയുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ വേണ്ടി മാത്രമാണ് പെൺ വേഷം ധരിച്ചെത്തിയതെന്നാണ് സൂചന.
ഉത്തർപ്രദേശിലെ ഭഡോഹി ജില്ലയിലാണ് സംഭവം. ചുവപ്പ് നിറം ഉള്ള സാരിയും വിഗ്ഗും ആഭരണങ്ങളും ഒക്കെ ധരിച്ച് പരമ്പരാഗതമായി വിവാഹത്തിൽ പങ്കെടുക്കാനെത്തുന്ന സ്ത്രീകളുടെ എല്ലാ ഒരുക്കങ്ങളോടെയുമാണ് യുവാവ് എത്തിയിരുന്നത്. സ്ത്രീകളുടെ ചെരിപ്പും കയ്യിൽ പഴ്സും വരെ കരുതിയിരുന്നു.
എന്നാൽ, ഇയാളുടെ നടപ്പിലും പെരുമാറ്റത്തിലും സംശയം തോന്നിയ വിവാഹ വീട്ടിലെ ആളുകൾ യുവാവിനെ നിരീക്ഷിക്കാൻ തുടങ്ങിുകയായിരുന്നു. വധുവിനെക്കുറിച്ചും അവരെ കാണണമെന്നും ഇയാൾ നിരന്തരം ആവശ്യപ്പെട്ടതോടെയാണ് സംശയം ഇരട്ടിയായത്.
#ViralVideo | UP man arrives at wedding dressed as bride, know why
Read here- https://t.co/oyGtPzKfip pic.twitter.com/AnCRkOfWSZ
— DNA (@dna) June 3, 2021
യുവാവിനെ തന്നെ പിന്തുടർന്ന നാട്ടുകാർ ഇയാളെ തടഞ്ഞ് നിർത്തി മുഖം മറയുന്ന തരത്തിൽ ഇട്ടിരുന്ന സാരിത്തുമ്പ് ഉയർത്താൻ ആവശ്യപ്പെട്ടു. ബലമായി സാരി ഉയർത്തിയതോടെ ഇയാളുടെ വെപ്പുമുടി അഴിഞ്ഞു വരികയായിരുന്നു. ഇതോടെ യുവാവിന്റെ കള്ളി വെളിച്ചത്തായി. ആളുകൾ പോലീസിനെ വിവരം അറിയിച്ചപ്പോഴേക്കും ഇയാൾ പുറത്ത് കാത്തു നിന്ന സുഹൃത്തുക്കൾക്കൊപ്പം കടന്നു കളഞ്ഞു.
#ViralVideo | UP man arrives at wedding dressed as bride, know why
Read here- https://t.co/oyGtPzKfip pic.twitter.com/AnCRkOfWSZ
— DNA (@dna) June 3, 2021
Discussion about this post